രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ദർ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. സ്പൈ ത്രില്ലർ ചിത്രം ഇതുവരെ നേടിയത് 1240 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 5 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്.
റിലീസ് ദിനത്തില്‍ ആദ്യ ഷോകള്‍ക്കിപ്പുറം വന്‍ മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും കുതിപ്പ് തുടങ്ങി. നിലവില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കളക്ഷന്‍ നേടിയ അഞ്ചാമത്തെ ചിത്രമാണ് ധുരന്ദര്‍.
കേരളത്തിലെ ട്രാക്കർമാർ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം, 32 ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്ന് മാത്രം 7.20 കോടി രൂപ നേടി. പരിമിതമായ റിലീസ് ആയിരുന്നിട്ടും കേരളത്തിൽ ലഭിച്ച 'ലോംഗ് റൺ' ആണ് ഈ നേട്ടത്തിന് പിന്നിൽ. വിതരണക്കാരെ സംബന്ധിച്ച് കേരളത്തിൽ ചിത്രം വലിയ ലാഭമാണ് ഉണ്ടാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മലയാളം റിവ്യൂകൾ തരംഗമായതും ചിത്രത്തിന് വലിയ ഗുണമായി.
'ഉറി: ദി സർജിക്കൽ സ്ട്രൈക്ക്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ദർ. രൺവീർ സിംഗ് 'ദി റാത്ത് ഓഫ് ഗോഡ്' എന്ന കോഡ് നെയിമിലറിയപ്പെടുന്ന ഇന്ത്യൻ ഇന്റലിജൻസ് ഏജന്റായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അർജുൻ രാംപാൽ ഐഎസ്ഐ ഓഫീസർ മേജർ ഇഖ്ബാലായി ശക്തമായ വില്ലൻ വേഷത്തിൽ എത്തി. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, സാറ അർജുൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
