'റിലീസ് തുടര്‍ച്ചയായി മാറ്റുന്നതില്‍ തനിക്കും വലിയ നിരാശ'; തുറന്ന് പറഞ്ഞു ചിത്രത്തിലെ നായിക ഋതു വര്‍മ്മ

APRIL 10, 2024, 11:28 AM

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ വർഷങ്ങളായി കാത്തിരിക്കുന്ന ഗൗതം മേനോൻ ചിത്രമാണ് ധ്രുവനച്ചത്തിരം. സിനിമയുടെ റിലീസ് പല തവണയായി മാറ്റി വച്ചിരുന്നു. റിലീസ് തിയതി പ്രഖ്യാപിക്കുമെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തിയതി മാറ്റുകയും ചെയ്യും. ഇതാണ് പതിവായി നടക്കുന്നത്.

അതേസമയം സിനിമയുടെ റിലീസ് വൈകുന്നതില്‍ തനിക്കും കടുത്ത നിരാശയുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ധ്രുവനച്ചത്തിരത്തിലെ നായിക ഋതു വർമ്മ. 'ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തുടർച്ചയായി മാറ്റുന്നത് മാനസികമായി നിരാശപ്പെടുത്തുന്നു. ഇത് നല്ലൊരു ചിത്രമാണ്. ഗൗതം സാറിന്റെ സംവിധാനം ഒരിക്കല്‍ കൂടി കാണാൻ പ്രേക്ഷകരെ പോലെ ഞാനും ആഗ്രഹിക്കുന്നുണ്ട്. ഗൗതം വാസുദേവിന്റെ ചിത്രത്തില്‍ അഭിനയിക്കുക എന്നത് എന്റെയൊരു സ്വപ്നമായിരുന്നു' എന്നാണ് ഋതു വർമ്മ പറഞ്ഞത്.

അതേസമയം എട്ട് വർഷം മുമ്പാണ് ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പലതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ചിത്രം മാർച്ച്‌ 28ന് റിലീസ് ചെയ്യുമെന്നായിരുന്നു അവസാനം പുറത്തു വന്ന വിവരം. എന്നാല്‍, പിന്നെയും നീട്ടി. പുതിക്കിയ തിയതി ഇതുവരെയും പുറത്ത് വന്നിട്ടില്ല. സാമ്പത്തിക പ്രശ്നങ്ങളാല്‍ റിലീസ് തീയതി മാറ്റിവെക്കുകയാണെന്നാണ് അന്ന് ഗൗതം മേനോൻ അറിയിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam