4 ദിനം കൊണ്ട് 41 കോടിയും കടന്ന് 'ഭ.ഭ.ബ'; ബ്ലോക്ക്ബസ്റ്റർ കുതിപ്പുമായി ദിലീപ് ചിത്രം

DECEMBER 22, 2025, 10:36 AM

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച 'ഭ.ഭ.ബ' മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്. നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കിയ ചിത്രം, റിലീസ് ചെയ്ത് ആദ്യ 4 ദിനം പിന്നിടുമ്പോൾ നേടിയ ആഗോള ഗ്രോസ് കളക്ഷൻ 41 കോടി 30 ലക്ഷം രൂപയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി ചിത്രം മാറുമെന്ന് ഉറപ്പായി കഴിഞ്ഞു. വൈകാതെ തന്നെ 50 കോടി ക്ലബിൽ ഇടം പിടിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ചിത്രം, ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. ദിലീപിനൊപ്പം തന്നെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ ഹൈലൈറ്റ്, മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മാസ്സ് അതിഥി വേഷമാണ്. കോ പ്രൊഡ്യൂസേർസ് ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ.

ആരാധകരും കുടുംബ പ്രേക്ഷകരും യുവ സിനിമാ പ്രേമികളുമെല്ലാം ഒരുപോലെ ഏറ്റെടുത്ത ചിത്രം ആദ്യ ദിനം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 15 കോടിക്ക് മുകളിലാണ്. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ കേരളാ ഓപ്പണിങ്, ആഗോള ഓപ്പണിങ് എന്നിവയാണ് ചിത്രം സ്വന്തമാക്കിയത്. കേരളത്തിലെ സ്‌ക്രീനുകളിൽ എക്‌സ്ട്രാ ഷോകളുമായി കുതിക്കുന്ന ചിത്രം, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശ മാർക്കറ്റിലും മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്.

ദിലീപിന്റെ വിന്റേജ് മാസ്സ് പ്രകടനത്തിനൊപ്പം മോഹൻലാൽ നടത്തിയ ഗംഭീര പ്രകടനം കൂടിയാണ് ചിത്രത്തിന് ലഭിച്ച പ്രേക്ഷക സ്വീകാര്യതയിൽ നിർണ്ണായകമായി മാറിയത്. ഇരുവരുടെയും പാട്ടും നൃത്തവും ആക്ഷനും കോമഡിയും കോർത്തിണക്കിയ ഈ മാസ്സ് കോമഡി ആക്ഷൻ സ്പൂഫ് എന്റെർറ്റൈനെർ ചിത്രത്തിൽ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും രസകരമായ പ്രകടനം കൊണ്ട് കയ്യടി നേടുന്നുണ്ട്. ഈ വെക്കേഷൻ കാലത്ത് മലയാള സിനിമാ പ്രേമികൾക്ക് എല്ലാ ടെൻഷനും മറന്ന് ആസ്വദിക്കാവുന്ന ഒരു ഗംഭീര തീയേറ്റർ ആഘോഷമാണ് ചിത്രം സമ്മാനിക്കുന്നത്.

vachakam
vachakam
vachakam

ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്‌സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം), ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻഡി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

അഡീഷണൽ തിരക്കഥയും സംഭാഷണവും ധനഞ്ജയ് ശങ്കർ, ഛായാഗ്രഹണം - അർമോ, സംഗീതം - ഷാൻ റഹ്മാൻ, പശ്ചാത്തല സംഗീതം -ഗോപി സുന്ദർ, എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം, കലാസംവിധാനം - നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ -സുരേഷ് മിത്രക്കരി, ആക്ഷൻ -കലൈ കിങ്‌സൺ, സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർമാർ -ധന്യ ബാലകൃഷ്ണൻ, വെങ്കിട്ട് സുനിൽ (ദിലീപ്), മേക്കപ്പ് -റോണെക്‌സ് സേവ്യർ, നൃത്തസംവിധാനം -സാൻഡി, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, സൗണ്ട് മിക്‌സിംഗ് -അജിത് എ. ജോർജ്, ട്രെയിലർ കട്ട് -എജി, വരികൾ - കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, ഫിനാൻസ് കൺട്രോളർ -ശ്രീജിത്ത് മണ്ണാർക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അനിൽ എബ്രഹാം, വി.എഫ്.എക്‌സ് -ഐഡന്റ് ലാബ്‌സ്, ഡിഐ കളർ -പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് - രമേഷ് സി.പി, സ്റ്റിൽസ് -സെറീൻ ബാബു, പബ്ലിസിറ്റി ഡിസൈനുകൾ -യെല്ലോ ടൂത്ത്‌സ്, വിതരണ പങ്കാളി -ഡ്രീം ബിഗ് ഫിലിംസ്, ഓവർസീസ് വിതരണം -ഫാർസ് ഫിലിംസ്, സബ്‌ടൈറ്റിലുകൾ -ഫിൽ ഇൻ ദി ബ്‌ളാങ്ക്‌സ്, പ്രോജക്ട് മാനേജ്‌മെന്റ് - പ്ലാറ്റ്‌ഫോം ബിഹൈൻഡ് ദി സീൻ ആപ്പ്, പ്രമോഷൻസ് - ദി യൂനിയൻ, വിഷ്വൽ പ്രമോഷൻസ്  -സ്‌നേക് പ്ലാന്റ് എൽ.എൽ.പി, ആന്റി പൈറസി ഒബ്‌സ്‌ക്യൂറ, പിആർഒ - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam