തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ബേസില്‍ ജോസഫ് തമിഴ് ചിത്രമായ പരാശക്തിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തുവെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധാ കൊങ്കരയാണ്. നിലവില്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ശ്രീലങ്കയില്‍ പുരോഗമിക്കുകയാണ്. ബേസില്‍ ആദ്യമായി ചെയ്യുന്ന തമിഴ് ചിത്രമായിരിക്കുമിത്. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടന്നിട്ടില്ല.
അമരന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രമാണ് പരാശക്തി. ചിത്രത്തില്‍ രവി മോഹന്‍, ശ്രീലീല, അതര്‍വ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ബേസില്‍ ജോസഫ് ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ ലീക്കായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പൊന്‍മാന്‍ എന്ന ചിത്രമാണ് ബേസിലിന്‍റേതായി അവസാനമായി റിലീസ് ചെയ്ത്. നിലവില്‍ ചിത്രം ജിയോ പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യുകയാണ്. മാര്‍ച്ച് 14നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഒടിടി റിലീസിന് പിന്നാലെ ബേസിലിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്