ടൈഗർ ഷ്റോഫ് നായകനാകുന്ന ബാഗി 4 എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സഞ്ജയ് ദത്ത് ആണ് പ്രധാനവില്ലൻ വേഷത്തിൽ.
സഞ്ജയ് ദത്ത് ആദ്യമായാണ് 'ബാഗി' ഫ്രാഞ്ചൈസിയിൽ വേഷമിടുന്നത്. കന്നഡ സംവിധായകൻ എ. ഹർഷയാണ് ചിത്രം ഒരുക്കുന്നത്. രക്തച്ചൊരിച്ചിലും തീവ്രമായ ആക്ഷൻ രംഗങ്ങളുംകൊണ്ട് നിറഞ്ഞതാണ് ട്രെയിലർ.
പ്രണയം, പ്രതികാരം, അക്രമം എന്നീ വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. നായകനേയും വില്ലനേയും പരസ്പരം ബന്ധമുള്ള, ഹൃദയം തകർന്ന കാമുകന്മാരായാണ് ചിത്രീകരിച്ചിരിക്കുന്നത്.
ചെകുത്താന്റെ പ്രണയത്തിൽ ദൈവത്തിന് എന്തുകാര്യം എന്ന് ട്രെയിലറിൽ സഞ്ജയ് ദത്തിന്റെ കഥാപാത്രം ചോദിക്കുന്നുണ്ട്.
ഹർനാസ് സന്ധു, സോനം ബജ്‌വ എന്നിവരാണ് നായികമാരായെത്തുന്നത്. മിസ് യൂണിവേഴ്സ് 2021 ആയിരുന്ന സന്ധുവിന്റെ ബോളിവുഡ് അരങ്ങേറ്റചിത്രമാണ് 'ബാഗി 4'. ശ്രേയസ് തൽപാഡെ, സൗരഭ് സച്ച്ദേവ, ഉപേന്ദ്ര ലിമായെ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്