ജെയിംസ് കാമറൂണിന്റെസയൻസ് ഫിക്ഷൻ-ഫാന്റസി ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ 'അവതാർ: ഫയർ ആൻഡ് ആഷ്', ആഗോള ബോക്സ് ഓഫീസിൽ 1 ബില്യൺ യുഎസ് ഡോളർ കളക്ഷൻ നേടി. അവതാർ 3 ആഭ്യന്തരമായി 306 മില്യൺ യുഎസ് ഡോളറും അന്താരാഷ്ട്രതലത്തിൽ 777.1 മില്യൺ യുഎസ് ഡോളറും നേടി.
ഇതോടെ 1 ബില്യൺ യുഎസ് ഡോളർ മറികടക്കുന്ന നാലാമത്തെ ചിത്രമായി അവതാർ 3 മാറി. അവതാർ (2009), അവതാർ: ദി വേ ഓഫ് വാട്ടർ (2022), ടൈറ്റാനിക് (1997) എന്നീ ചിത്രങ്ങളുടെ പട്ടികയിലേക്ക് അവതാർ 3 യുമെത്തി.
ചൈനീസ് ചിത്രമായ 'നെ ഷാ 2', ഡിസ്‌നിയുടെ തന്നെ 'സൂട്ടോപ്പിയ 2' എന്നിവയ്ക്ക് ശേഷം 2025-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമായി 'ഫയര്‍ ആന്‍ഡ് ആഷ്' മാറി.
അവതാര്‍ മൂന്നാം ഭാഗത്തിന്റെ വിജയത്തോടെ, നാല് സിനിമകള്‍ ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ എത്തിക്കുന്ന ആദ്യത്തെ സംവിധായകന്‍ എന്ന റെക്കോര്‍ഡും ജെയിംസ് കാമറൂണിന്റെ പേരിലായി. 1997 ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം 'ടൈറ്റാനിക്' ആണ് ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ കാമറൂണ്‍ ചിത്രം. ഫ്രാഞ്ചൈസിയിലെ നാലാം ചിത്രം 2029 ഡിസംബര്‍ 21 ന് തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ മൂന്നിലൊന്ന് ചിത്രീകരണം ഇതിനകം പൂര്‍ത്തിയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
