ഷാരൂഖ് ഖാൻ വീഴണമെന്ന് പലരും ആഗ്രഹിച്ചു;  റാ വൺ പരാജയത്തെക്കുറിച്ച് സംവിധായകൻ 

FEBRUARY 11, 2025, 9:17 PM

2011 ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രമായിരുന്നു റാ വൺ. ഒരു സൂപ്പർഹീറോ ചിത്രമായി നിർമ്മിച്ച ഈ ചിത്രം അനുഭവ് സിൻഹയാണ് സംവിധാനം ചെയ്തത്. 

അക്കാലത്ത് അഞ്ച് സിനിമകളിൽ മാത്രം പരിചയമുള്ള അനുഭവ് സിൻഹ, അക്കാലത്തെ ഏറ്റവും ഉയർന്ന ബജറ്റിൽ ചിത്രം നിർമ്മിച്ചു. ഗ്രാഫിക്സും ആക്ഷനും ചിത്രത്തിന് പ്രശംസ ലഭിച്ചെങ്കിലും, ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. അനുഭവ് സിൻഹ ഇപ്പോൾ ഈ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ്.

മുൽക്ക്, ആർട്ടിക്കിൾ 15, തപ്പട്, അനേക് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ അനുഭവ് ദി ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് റാ വണിന് എന്ത് സംഭവിച്ചുവെന്ന് വെളിപ്പെടുത്തിയത്. 

vachakam
vachakam
vachakam

"ഞാൻ 2005-ലാണ് റാവണിന്‍റെ ആശയം രൂപപ്പെടുത്തുന്നത്. 2006-ൽ എഴുതാൻ തുടങ്ങുകയും ചെയ്തു. ഷാരൂഖ് ഖാനുമായി സിനിമയെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. പക്ഷെ അന്തിമമായി ഒന്നും ആയിരുന്നില്ല. എന്നാല്‍ ബെർലിനിൽ ഒരു പത്രസമ്മേളനത്തിൽ ഷാരൂഖ് ഖാൻ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യയിലേക്ക് വിമാനം കയറി, ആദ്യമായി പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം അടുത്ത എട്ട് മണിക്കൂറിനുള്ളിൽ എനിക്ക് ഫോണ്‍ താഴെ വയ്ക്കാന്‍ പറ്റിയില്ല. 

സത്യം പറഞ്ഞാൽ ഷാരൂഖ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല, എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. എട്ട് മണിക്കൂറിന് ശേഷം, എനിക്ക് അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിഞ്ഞപ്പോൾ, അദ്ദേഹം പറഞ്ഞു ഇനിയും മറച്ചുവയ്ക്കേണ്ട എന്ന്" അനുഭവ് പറയുന്നു. 

"ഷാരൂഖ് പണത്തിനും മുകളിലാണ്. വാസ്തവത്തിൽ, അദ്ദേഹം അതിനെക്കുറിച്ച് ഒട്ടും ശ്രദ്ധിച്ചതെയില്ല. തീർച്ചയായും, അന്ന് തന്നെ ബജറ്റ് 90-120 കോടി രൂപയ്ക്ക് ഇടയിലായി. പക്ഷെ എനിക്ക് കൃത്യമായ കണക്ക് അറിയില്ല. അതൊന്നും ശ്രദ്ധിക്കാന്‍ തന്നെ എനിക്ക് പറ്റിയില്ല ” സംവിധായകന്‍ പറഞ്ഞു. 

vachakam
vachakam
vachakam

അന്ന് എന്നെക്കാള്‍ സിനിമ അറിയുന്ന അനുഭസമ്പന്നരെയാണ് എനിക്ക് ലഭിച്ചത്. ഇറ്റാലിയന്‍ ക്യാമറമാനും, യുഎസ് വിഎഫ്എക്സ് സൂപ്പര്‍വൈസറും എല്ലാം ലഭിച്ചു. ഷാരൂഖ് തന്നെ ദിവസം 12- 14 മണിക്കൂര്‍ എന്‍റെ കൂടെ കാണുമായിരുന്നുവെന്ന് അനുഭവ് പറഞ്ഞു.

അവൻ വളരെ ബുദ്ധിമാനായ വ്യക്തിയാണ് ഷാരൂഖ് ഖാന്‍.  കാസ്റ്റിംഗ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും എന്നോട് ആലോചിച്ചു. സത്യത്തിൽ, ചമ്മക് ചലോയ്ക്ക് വേണ്ടി അക്കോണിനെ കൊണ്ടുവരുന്നത് പോലും വിശാൽ-ശേഖർ ആയിരുന്നു. 

ചിത്രത്തിന്‍റെ പരാജയം സംബന്ധിച്ചും അനുഭവ് സംസാരിച്ചു,  “റാ വൺ ഒരു മോശം ചിത്രമായിരുന്നു, അതിനാലാണ് അത് ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാത്തത്. തിരക്കഥ മോശമായിരുന്നു. എഡിറ്റിംഗ് മോശമായിരുന്നു. സംഗീതവും വിഎഫ്എക്‌സും ഒഴികെ സിനിമയിൽ പലതും ഇന്ന് അവസരം കിട്ടിയാലും ശരിയാക്കാന്‍ നോക്കാവുന്നതാണ്. ചിത്രത്തിന്‍റെ അടിസ്ഥാന കഥ നല്ലതാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു, എന്നാൽ എല്ലാവരേയും എല്ലാ പ്രേക്ഷകരെയും ആകർഷിക്കാന്‍ ആ സിനിമയ്ക്ക് സാധിച്ചില്ല".

vachakam
vachakam
vachakam

ആ ചിത്രം സിനിമ പരാജയപ്പെടണമെന്ന് അന്ന് ബോളിവുഡിലെ പലരും ആഗ്രഹിക്കുന്നുവെന്ന് അനുഭവ് പറഞ്ഞു. “ഷാരൂഖ് ഖാൻ വീഴണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ സിനിമാ മേഖലയിൽ ഉണ്ടായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. മനുഷ്യരിലെ അത്തരത്തിലുള്ള ഒരു വികാരം മനസ്സിലാക്കാൻ എനിക്ക് വളരെക്കാലം എടുത്തു. ചിത്രം പരാജയപ്പെട്ടുവെന്ന് ഷാരൂഖ് ഖാൻ സമ്മതിച്ചപ്പോൾ, അത് ഹൃദയഭേദകമായിരുന്നു.  കാരണം ഞാൻ ആ സിനിമയെ വഞ്ചിച്ചു, അദ്ദേഹത്തിന്‍റെ വിശ്വാസം സംരക്ഷിക്കാനും. അദ്ദേഹത്തിന് അഭിമാനിക്കാവുന്ന ഒരു സിനിമ നൽകാൻ എനിക്ക് കഴിഞ്ഞില്ല എന്ന കുറ്റബോധം എനിക്കുണ്ടായി".- അദ്ദേഹം കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam