അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ ഫ്രാഞ്ചൈസിലെ മൂന്നാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ച് നിര്‍മാതാവ്.
ചിത്രം 2028ല്‍ ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാവ് രവി ശങ്കര്‍ അറിയിച്ചത്. 2024 ഡിസംബറില്‍ റിലീസ് ചെയ്ത പുഷ്പ 2 ആഗോള തലത്തില്‍ വലിയ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു.
ചിത്രം 1750 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.അല്ലു അര്‍ജുന് ആദ്യം അറ്റ്‌ലിയുമായുള്ള സിനിമയും അതിന് ശേഷം തൃവിക്രം ആയുള്ള സിനിമയും പൂര്‍ത്തിയാക്കാനുണ്ട്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളിലെ രണ്ട് സിനിമകളും പൂര്‍ത്തിയാവുകയുള്ളൂ എന്നാണ് നിര്‍മാതാവ് രവി ശങ്കര്‍ അറിയിച്ചത്.
2021ലാണ് പുഷ്പ ഫ്രാഞ്ചൈസിന്റെ ആദ്യ ഭാഗം തിയേറ്ററിലെത്തുന്നത്. 350 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം കളക്ട് ചെയ്തത്. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി പുഷ്പ മാറിയിരുന്നു.
എന്നാല്‍ പുഷ്പ 2 ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. 1750 കോടി നേടി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ സിനിമയായി ചിത്രം മാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്