പുഷ്പ 2വിലെ ആ രംഗത്തിനായി അല്ലു അര്‍ജുന്‍ റീ ടേക്ക് എടുത്തത് 51 തവണ; കാരണം ഇതാണ് 

APRIL 10, 2024, 11:39 AM

ആരാധകർ ഏറെ പ്രതീക്ഷയോടെ ആവേശത്തിൽ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ: ദ റൂള്‍. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. അല്ലു അര്‍ജുന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ടീസര്‍ റിലീസ് ചെയ്തത്.

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ അല്ലുവിന്റെ അര്‍ദ്ധനാരി വേഷത്തിലുള്ള ഫൈറ്റ് സീനിന്റെ ഒരു ഭാഗം മാത്രമാണ് കാണിച്ചത്. എന്നാൽ ആ ടീസര്‍ രംഗത്തിനായി അല്ലു ഏറെ കഷ്ടപ്പെട്ടതായാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോര്‍ട്ട്. 

അതേസമയം രംഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി 51 തവണ റീ ടേക്ക് എടുത്തതായാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആ രംഗം പെര്‍ഫെക്‌ട് ആവണമെന്ന് താരത്തിന് നിര്‍ബന്ധമുണ്ടായിരുന്നതിനാലാണ് ഇത്രയേറെ റീ ടേക്കുകള്‍ പോയതെന്നാണ് റിപ്പോര്‍ട്ട്.

vachakam
vachakam
vachakam

കഴിഞ്ഞ വർഷം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുന് ലഭിച്ചത് പുഷ്പ: ദ റൈസിലെ അഭിനയത്തിനാണ്. ബോക്‌സ് ഓഫീസില്‍ വലിയ ചലനമാണ് ചിത്രത്തിന്റെ ആദ്യ ഭാഗം സൃഷ്ടിച്ചത്. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ആഗോളതലത്തില്‍ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam