കൂലിയില്‍ കാമിയോ റോളിൽ ആമിര്‍ ഖാൻ 

JUNE 17, 2025, 9:43 PM

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി അഭിനയിക്കുന്ന  ചിത്രത്തിൽ  ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നു. സിനിമയുടെ അവസാന ഭാഗത്തായിരിക്കും ആമിറിന്റെ കഥാപാത്രം ഉണ്ടാകുക എന്നാണ് പുതിയ അപ്‍ഡേറ്റ്. 

വെറും എട്ട് മിനിറ്റാണ് ആമിറിന്റെ കഥാപാത്രം ഉണ്ടാകുക. എന്നാല്‍ കൂലിയുടെ കഥയില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കുന്നതാണ് ആമിറിന്റെ കാമിയോ എന്നുമാണ് പുതിയ റിപ്പോര്‍ട്ട്.

 താൻ രജനികാന്തിന്റെ കടുത്ത ആരാധകരനാണ് എന്ന് ആമിര്‍ ഖാൻ ഒരു അഭിമുഖത്തില്‍ വെളിപ്പടുത്തി. ഞാൻ ശരിക്കും ആസ്വദിച്ചു അത്. ഞാൻ രജനികാന്തിന്റെ ആരാധകരനാണ്. കടുത്ത ആരാധകൻ. ഒരുപാട് സ്‍നേഹവും ആരാധനയും ഉണ്ട്. ലോകേഷ് കനകരാജ് കൂലിയില്‍ അതിഥി കഥാപാത്രമാകാൻ ആവശ്യപ്പെട്ടപ്പോള്‍ ഞാൻ ചെയ്യാമെന്ന് പറ‍ഞ്ഞു- ആമിര്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകൻ ടി ജെ ജ്ഞാനവേലായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam