മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത 'ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്' ആഗോള ബോക്‌സ് ഓഫീസിൽ 101 കോടി കളക്ഷൻ നേടി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം. 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്തെ മാത്രം മലയാള ചിത്രമാണ് ആട് 3. റിലീസ് ചെയ്ത് 7 ദിനം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റായ ചിത്രം, ഫ്രൈഡേ ഫിലിം ഹൗസിന്റെ ചരിത്രത്തിലെ ആദ്യ 100 കോടിയും കാവ്യ ഫിലിംസിന്റെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രവുമാണ്.
ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് 'ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്'.
ബ്ലോക്ക്ബസ്റ്റർ കളക്ഷൻ നേടി വിജയകുതിപ്പ് തുടരുന്ന ചിത്രം ആദ്യ 4 ദിനം കൊണ്ട് തന്നെ 87 കോടിയോളമാണ് ആഗോള ഗ്രോസ് നേടിയത്. ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ വിദേശത്തും കൂടുതൽ സ്‌ക്രീനുകൾ ചിത്രത്തിനായി കൂട്ടിച്ചേർത്തിരുന്നു. ഓരോ ദിനവും കേരളത്തിലും കൂടുതൽ ഷോകളും സ്‌ക്രീനുകളും കൂട്ടിച്ചേർക്കപെടുന്ന ചിത്രത്തിന് അഭൂതപൂർവമായ ജനപിന്തുണ ആണ് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകരാണ് ചിത്രത്തെ കേരളത്തിൽ നെഞ്ചോട് ചേർക്കുന്നത്. ബുക്ക് മൈ ഷോയിൽ വമ്പൻ ട്രെൻഡിങ് തുടരുന്ന ചിത്രം, ലോകം മുഴുവൻ നിറഞ്ഞ സദസ്സുകളിൽ ആണ് പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം ഇതിനോടകം 35 കോടിക്ക് മുകളിൽ ചിത്രം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.
കേരളത്തിന് പുറത്ത് ഗൾഫ് മാർക്കറ്റിൽ നിന്ന് മാത്രം ചിത്രം 50 കോടിയിൽ കൂടുതൽ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസും ആഗോള ഗ്രോസ്സും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായും മാറി. ജയസൂര്യ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു പക്കാ ഫൺ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഫാന്റസി കാഴ്ചകളും ചിത്രത്തെ ഒരു ഗംഭീര തീയേറ്റർ അനുഭവമാക്കി മാറ്റുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
