സിദ്ദീഖിന്റെ 351-ാമത് ചിത്രം ''മധുരമീ ജീവിതം '' ഫസ്റ്റ് ലുക്ക് എത്തി

OCTOBER 21, 2025, 1:37 AM

 സിദ്ദിഖും വിനയ പ്രസാദും പ്രധാന വേഷങ്ങളിലെത്തുന്ന 'മധുരമീ ജീവിതം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

സിദ്ദിഖിന്റെ 351ാമത് ചിത്രം കൂടിയായ മധുരമീ ജീവിതം വൈകാതെ തിയറ്ററുകളിൽ എത്തും.

ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ജോണി ആൻ്റണി, പ്രമോദ് വലിയനാട്, ദിനേശ് പണിക്കർ, റോയ് സെബാസ്റ്റ്യൻ, വിവേക് ​​ശ്രീ, അൻസൽ പള്ളുരുത്തി, ദിൽഷാ പ്രസന്നൻ, പൂജിത മേനോൻ, ഗായത്രി സുരേഷ്, മറീന മൈക്കിൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

vachakam
vachakam
vachakam

 സോണിയ അഗർവാളും നമിതയും അഭിനയിച്ച 2020ൽ റിലീസ് ചെയ്ത തമിഴ് ചിത്രം മിയയുടെ സഹസംവിധായകനായിരുന്ന മാത്യു സ്കറിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  റിട്ടയേർഡ് ബാങ്ക് മാനേജർ ചന്തുമേനോൻ്റെ (സിദ്ദിഖ്) ജീവിതത്തിൽ സ്‌കൂൾ അധ്യാപിക മാധവിക്കുട്ടി (വിനയ പ്രസാദ്) എത്തിയതും അത് അവരുടെ ജീവിതത്തെയും ചുറ്റുമുള്ളവരുടെ ജീവിതത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള സമകാലിക ആശങ്കകളാണ് സിനിമ പറയുന്നതെന്നാണ് വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam