ഇല്ലിനോയി മലയാളി അസോസിയേഷൻ ചെസ് മത്സരം റെനീഷ് പറപ്പുറത്ത് ചാമ്പ്യൻ

APRIL 9, 2022, 12:26 PM

ഇല്ലിനോയി മലയാളി അസോസിയേഷന്റെ രണ്ടാമത് ചെസ് മത്സരത്തിൽ അമേരിക്കയിലെ വിവിധ സ്‌റ്റേറ്റിൽ നിന്നും കാനഡയിൽ നിന്നുള്ള നിരവധി മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ഡാളസ്സിൽ നിന്നുള്ള റെനീഷ് പറപ്പുറത്ത് ചാമ്പ്യനായി. രണ്ടാം സ്ഥാനം ന്യൂയോർക്കിൽ നിന്നുള്ള ബിജു ഫിലിപ്പ് ഇടവല്ലിക്കലും മൂന്നാം സ്ഥാനം കാനഡയിൽ നിന്നുള്ള സുകുമാരൻ പ്രകാശും കരസ്ഥമാക്കി.

സൂമിലും ലൈ ചെസ്സ് ഓർഗ് എന്ന വെബ്‌സൈറ്റിലുമായി നടത്തപ്പെട്ട മത്സരങ്ങൾക്ക് ഒന്നാം സമ്മാനമായി മുന്നൂറ്റി അമ്പത് ഡോളറും ട്രോഫിയും രണ്ടാം സമ്മാനമായി ഇരുന്നൂറ്റി അമ്പത് ഡോളറും ട്രോഫിയും മൂന്നാം സമ്മാനമായി നൂറ്റിയമ്പത് ഡോളറും ട്രോഫിയും നൽകി.

മത്സരങ്ങൾ ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡന്റ് സിബു മാത്യു കുളങ്ങര ഉദ്ഘാടനം ചെയ്തു. ഷാനി എബ്രഹാം കോർഡിനേറ്ററും ഓസ്റ്റിൻ കുളങ്ങര ടൂർണമെന്റ് ഡയറക്ടറുമായി പ്രവർത്തിച്ചു.

vachakam
vachakam
vachakam

മത്സരങ്ങളുടെ നടത്തിപ്പിന് സുനീന ചാക്കോ, ജോസി കുരിശിങ്കൽ, ജോയി ഇൻഡിക്കുഴി, ശോഭാനായർ, പ്രവീൺ തോമസ്, ജോർജ് പളിക്കർ, സാമു തോമസ്, ജോർജ് മാത്യു എന്നിവർ നേതൃത്വം നൽകി.

സിബു കുളങ്ങര

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam