മിഡില്‍ ഈസ്റ്റ് യുദ്ധം: കാനഡയിലെ മാനുഫാക്ചറിങ് മേഖലയില്‍ വന്‍ വളര്‍ച്ച

JUNE 2, 2026, 7:40 AM

ടൊറന്റോ: മിഡില്‍ ഈസ്റ്റിലെ യുദ്ധ പശ്ചാത്തലത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടിയേക്കുമെന്ന ഭയവും ക്ഷാമവും കാനഡയിലെ ഉല്‍പ്പാദന മേഖലയ്ക്ക് അപ്രതീക്ഷിത കുതിപ്പേകി. കാനഡയിലെ മാനുഫാക്ചറിങ് മേഖല തുടര്‍ച്ചയായ രണ്ടാം മാസവും ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയതായി തിങ്കളാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സാധനങ്ങളുടെ ലഭ്യതക്കുറവ് നേരിടേണ്ടി വരുമെന്ന ആശങ്കയെ തുടര്‍ന്ന് കമ്പനികള്‍ വലിയ തോതില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടിയതാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. മെയ് മാസത്തിലെ എസ് ആന്റ് പി ഗ്ലോബല്‍ കാനഡ മാനുഫാക്ചറിങ് പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് 52.9 ആയി രേഖപ്പെടുത്തി. ഏപ്രിലില്‍ ഇത് 53.3 ആയിരുന്നു. സൂചികയില്‍ നേരിയ കുറവുണ്ടായെങ്കിലും 50 ന് മുകളിലുള്ള ഏത് നിരക്കും മേഖലയുടെ വളര്‍ച്ചയെയാണ് കാണിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ കാനഡയിലെ പിഎംഐ നിരക്ക് 50 ന് മുകളില്‍ തന്നെയാണ് തുടരുന്നത്.

പുതിയ ഓര്‍ഡറുകളുടെ സൂചിക മെയ് മാസത്തില്‍ 53.9 ആണ്. ഏപ്രിലില്‍ ഇത് 55.0 ആയിരുന്നു. തൊഴില്‍ മേഖലയിലെ സൂചിക 51.1 ആയി ഉയര്‍ന്നു. 2024 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വരും ദിവസങ്ങളിലെ പ്രതിസന്ധി മറികടക്കാന്‍ കമ്പനികള്‍ സാധനങ്ങള്‍ വാങ്ങി സംഭരിക്കുന്നതിന്റെ സൂചിക 51.3 ആയി ഉയര്‍ന്നു. 2024 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇറാന്‍ യുദ്ധം കാനഡയിലെ വിപണിയെ സ്വാധീനിക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിലുണ്ടായ തടസങ്ങള്‍ വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. ചരക്കെത്തിക്കാനുള്ള സമയപരിധി നിശ്ചയിക്കുന്ന സൂചിക 44.1 ആയി താഴ്ന്നു. 2022 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണിത്.

ഇന്ധന വില വര്‍ധിച്ചതോടെ ഉല്‍പ്പാദനച്ചെലവും വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്‍പുട്ട് പ്രൈസ് ഇന്‍ഡക്‌സ് 66.5 ആയും ഔട്ട്പുട്ട് പ്രൈസ് ഇന്‍ഡക്‌സ് 62.0 ആയും വര്‍ധിച്ചു. ഇത് 2022 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. വരും മാസങ്ങളില്‍ ഉപയോക്താക്കള്‍ കൂടുതല്‍ വില നല്‍കേണ്ടി വരുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam