ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ, അമേരിക്കന്‍ അതിര്‍ത്തിയില്‍ വേറിട്ട പ്രതിഷേധ സൂചക ബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങി കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ (ബി.സി). 'ഞങ്ങള്‍ ശക്തരും അഭിമാനമുള്ളവരുമാണ്, കാനഡ ഒരിക്കലും യു.എസിന്റെ 51-ാമത്തെ സംസ്ഥാനമാകില്ല, ക്ഷമിക്കണം!'' എന്ന സന്ദേശമടങ്ങിയ പുതിയ അതിര്‍ത്തി ബോര്‍ഡുകള്‍ ബി.സി പ്രീമിയര്‍ ഡേവിഡ് ഈബി വാര്‍ത്താ സമ്മേളനത്തില്‍ പുറത്തിറക്കുകയായിരുന്നു.
വാഷിംഗ്ടണ്‍ സ്റ്റേറ്റുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ഈ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. കാനഡയെ സ്വതന്ത്ര രാജ്യമായി കാണാതെ, ആനുകൂല്യങ്ങള്‍ മാത്രം ആഗ്രഹിക്കുന്ന സംസ്ഥാനമായി കാണുന്നു എന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ പരാമര്‍ശങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. യാത്രക്കാരെ ബി.സിയിലേക്ക് സ്വാഗതം ചെയ്യുന്ന മറ്റൊരു ബോര്‍ഡില്‍ മാലിന്യം തള്ളരുത്, വേഗപരിധി പാലിക്കുക, ദയയെ ബലഹീനതയായി കാണരുത്, മൂസ് മാനുകളെ ശ്രദ്ധിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം 'കാനഡ ഒരിക്കലും 51-ാം സംസ്ഥാനമാകില്ല' എന്നും വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയില്‍ നിന്നുള്ള 28 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ തിരിച്ചടി താരിഫുകള്‍ ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രീമിയര്‍ ഡേവിഡ് ഈബി വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്. വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് പകരം പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രേത്സാഹിപ്പിക്കുന്ന 'ബൈ ബി.സി' (Buy BC) പദ്ധതി കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ട്രംപിന്റെ വ്യാപാര നയങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ബി.സി ഉള്‍പ്പെടെയുള്ള കനേഡിയന്‍ പ്രവിശ്യകള്‍ നേരത്തെ തന്നെ യു.എസ് നിര്‍മ്മിത മദ്യങ്ങള്‍ കടകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നിലവിലെ വ്യാപാര തര്‍ക്കം പെട്ടെന്നൊന്നും അവസാനിക്കാന്‍ സാധ്യതയില്ലെന്നും രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ നിലച്ച മട്ടാണെന്നും പ്രീമിയര്‍ അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര ബഹുമാനവും ശക്തമായ ബന്ധവും ആഗ്രഹിക്കുന്ന ഒരു ഭരണകൂടം അമേരിക്കയില്‍ വരുന്നത് വരെ പ്രതിസന്ധി തുടര്‍ന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary
In response to escalating trade tensions and US President Donald Trump’s comments suggesting Canada wants the benefits of statehood without being one, British Columbia Premier David Eby unveiled new border signs along the Washington State boundary boldly declaring, “Canada will never be the 51st state.” The announcement came right as Canada imposed counter-tariffs on nearly $28 billion of American goods, prompting B.C. to expand its "Buy BC" initiative for local products following earlier boycotts of U.S. alcohol. Anticipating a prolonged trade war with bilateral negotiations currently stalled, Eby cautioned that the dispute is unlikely to end quickly without a shift in Washington’s diplomatic approach.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
