സി.എസ്.ഐ ടൊറന്റോ ഇടവക പ്രഥമ വികാരി ഫാ. ഡോ. ജോര്‍ജ് എം. ജോണ്‍ അന്തരിച്ചു

SEPTEMBER 10, 2026, 9:10 PM

തിരുവല്ല: സി.എസ്.ഐ ടൊറന്റോ ഇടവകയുടെ പ്രഥമ വികാരിയും കുഴികാല പുത്തുച്ചിറ കുടുംബാംഗവുമായ ഫാ. ഡോ. ജോര്‍ജ് എം. ജോണ്‍ (84) നിര്യാതനായി. സെപ്റ്റംബര്‍ 7 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലായിരുന്നു അന്ത്യം.

പൊതുദര്‍ശനവും അനുശോചന സമ്മേളനവും കുഴികാല സി.എസ്.ഐ പള്ളിയില്‍ നടക്കും. തുടര്‍ന്ന് ഭൗതികശരീരം കാനഡയിലെ ടോറന്റോയില്‍ എത്തിച്ച് സംസ്‌കാരം നടത്തും. തീയതിയും സമയവും പിന്നീട് അറിയിക്കും.

ഇലന്തൂര്‍ താഴയില്‍ കുടുംബത്തിലെ കുഴികാല പുത്തുച്ചിറ എം.കെ ജോണിന്റെയും അന്നമ്മ ജോണിന്റെയും മകനാണ്.

ഭാര്യ: ഡോ. എലിസബത്ത് ജോര്‍ജ് (നെടുങ്ങാടപ്പള്ളി മോഡയില്‍ കുടുംബാംഗം, ഫാ. എം.പി. മാത്യുവിന്റെ മകള്‍; ടൊറന്റോയില്‍ ഫാമിലി ഫിസിഷ്യനായി സേവനമനുഷ്ഠിക്കുന്നു).

മക്കള്‍: ജോണ്‍ ജോര്‍ജ്, ഡോ. ആന്‍ മില്‍സ്.
മരുമക്കള്‍: റാണി ജേക്കബ്, പാസ്റ്റര്‍ സാമുവല്‍ മില്‍സ്. രണ്ട് പേരക്കുട്ടികളുമുണ്ട്.

1970 കളുടെ തുടക്കത്തില്‍ കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം, ടൊറന്റോ സി.എസ്.ഐ സഭയുടെ സ്ഥാപക പ്രസിഡന്റായും ആദ്യകാല പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായും സേവനമനുഷ്ഠിച്ചു. 1986 ല്‍ മധ്യകേരള മഹ ഇടവക ബിഷപ്പ് റൈറ്റ് എം.സി മാണിയില്‍ നിന്ന് ഡീക്കന്‍, പ്രെസ്ബിറ്റര്‍ പട്ടങ്ങള്‍ സ്വീകരിച്ചു. 1986 ജൂലൈ 26 ന് സി.എസ്.ഐ ടൊറന്റോ സഭയില്‍ ശുശ്രൂഷകനായി ആദ്യ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കുഴികാല സി.എം.എസ് ഹൈസ്‌കൂള്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബി.എ, എം.എ, ബി.ഡി, എം.ടെക് ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

മധ്യകേരള മഹ ഇടവക യൂത്ത് സെക്രട്ടറിയായും യുവലോകം മാസികയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. വടക്കേ ഇന്ത്യയിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍, ചാരിറ്റി പദ്ധതികള്‍, ദേവാലയ നിര്‍മ്മാണം എന്നിവയില്‍ സജീവ പങ്കാളിയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam