ഓന്റാറിയോ സയന്‍സ് സെന്ററില്‍ സയന്‍സ് വിഭാഗം തന്നെ പിരിച്ചുവിട്ടു: വിചിത്ര തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

SEPTEMBER 10, 2026, 8:46 PM

ടൊറന്റോ: കാനഡയിലെ പ്രശസ്തമായ ഓന്റാറിയോ സയന്‍സ് സെന്ററില്‍ സയന്‍സ് വിഭാഗം പൂര്‍ണ്ണമായും അടച്ചുപൂട്ടി 30 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. സ്ഥാപനം പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സയന്‍സ് സെന്റര്‍ സി.ഇ.ഒ പോള്‍ കോര്‍ട്ടനാര്‍ ജീവനക്കാരെ അറിയിച്ചു. പുതിയ സംഘടനാ ഘടനയില്‍ സയന്‍സ്, സെക്യൂരിറ്റി, ലൈവ് എക്സിബിറ്റുകള്‍, ബിസിനസ് ഡെവലപ്മെന്റ് തുടങ്ങിയ മുഴുവന്‍ ടീമുകളെയും ഒഴിവാക്കുകയാണെന്ന് ജീവനക്കാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

മേല്‍ക്കൂരയുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വേനല്‍ക്കാലത്താണ് കിഴക്കന്‍ ടൊറന്റോയിലുള്ള ചരിത്രപ്രസിദ്ധമായ സയന്‍സ് സെന്റര്‍ സര്‍ക്കാര്‍ പെട്ടെന്ന് അടച്ചുപൂട്ടിയത്. എന്നാല്‍ കനത്ത മഞ്ഞുവീഴ്ചയെയും മഴയെയും അതിജീവിച്ച കെട്ടിടം അടച്ചുപൂട്ടിയതിനെതിരെ നേരത്തെ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2029 ഓടെ ഒന്റാറിയോ പ്ലേസില്‍ 100 കോടി ഡോളര്‍ ചെലവില്‍ പുതിയ സയന്‍സ് സെന്റര്‍ നിര്‍മ്മിക്കാനുള്ള ഒരുക്കങ്ങളിലാണ് നിലവില്‍ സര്‍ക്കാര്‍.

അതിനിടെ ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും ശാസ്ത്ര പഠന അനുഭവങ്ങളിലും പ്രോഗ്രാമിംഗിലും യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് പുതിയ ടൂറിസം, സാംസ്‌കാരിക മന്ത്രി സീ ഹമീദിന്റെ ഓഫീസ് അറിയിച്ചു. സയന്‍സ് പ്രോഗ്രാമുകള്‍ സ്ഥാപനത്തില്‍ തുടര്‍ന്നും ഉള്‍പ്പെടുത്തുമെന്നും പുതിയ കേന്ദ്രങ്ങളില്‍ ചില ജീവനക്കാര്‍ക്ക് തസ്തികകള്‍ നല്‍കുമെന്നും പ്രവിശ്യാ ഭരണകൂടം വ്യക്തമാക്കി. എന്നാല്‍ 540 വര്‍ഷത്തിലധികം സംയുക്ത സേവന പരിചയമുള്ള വിദഗ്ധരെ ഒഴിവാക്കിയ പ്രവിശ്യാ സര്‍ക്കാരിന്റെ നടപടിയെ ജീവനക്കാരുടെ യൂണിയന്‍ രൂക്ഷമായി വിമര്‍ശിച്ചു. സയന്‍സ് വിഭാഗമില്ലാത്ത സയന്‍സ് സെന്റര്‍ ഡോക്ടര്‍മാരില്ലാത്ത ആശുപത്രി പോലെയാണെന്നും പഴയ കെട്ടിടത്തില്‍ തന്നെ സയന്‍സ് സെന്റര്‍ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നും പ്രാദേശിക ജനപ്രതിനിധികളും ആവശ്യപ്പെട്ടു.

English summary

The Ontario Science Centre has laid off 30 employees—including its entire science department, security, business development, and live exhibits teams—as part of a major organizational restructuring ahead of its planned relocation to a new $1-billion facility at Ontario Place by 2029. While Science Centre CEO Paul Kortenaar and the Ministry of Tourism, Culture and Gaming insisted that science programming and educational outreach will remain central to the organization through reconfigured roles and interim locations, the decision has drawn sharp criticism from the employees' union and local politicians, who slammed the elimination of over 540 cumulative years of staff expertise and likened a science centre without science staff to a hospital operating without doctors and nurses.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam