യുക്രെയ്‌നിന് സൈനിക സഹായം നൽകുന്നത് ഞങ്ങൾ  തുടരും; യുക്രെയ്നിലേക്ക് നൂറുകണക്കിന് ഡ്രോണുകൾ അയയ്ക്കാനൊരുങ്ങി കാനഡ 

FEBRUARY 20, 2024, 7:39 AM

റഷ്യയുടെ അധിനിവേശത്തെ പരാജയപ്പെടുത്താനുള്ള പോരാട്ടം രണ്ടാം വാർഷികത്തോട് അടുക്കുകയാണ്. ഈ അവസരത്തിൽ കാനഡ നൂറുകണക്കിന് ഡ്രോണുകൾ യുക്രെയ്‌നിന് സംഭാവന ചെയ്യുന്നുവെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ രംഗത്ത്. തിങ്കളാഴ്ച ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സംഭാവനയിൽ 70 മില്യൺ ഡോളറിലധികം വിലമതിക്കുന്ന 800 സ്കൈറേഞ്ചർ R70 മൾട്ടി-മിഷൻ ആളില്ലാ ഏരിയൽ സംവിധാനങ്ങൾ അടക്കം ഉൾപ്പെടുന്നു. റഷ്യൻ ആക്രമണത്തിനെതിരെ "സ്വയം പ്രതിരോധിക്കാൻ ധൈര്യത്തോടെ പോരാടുമ്പോൾ" യുക്രെയ്നെ സഹായിക്കുമെന്ന് ആണ് ബ്ലെയർ വ്യക്തമാക്കിയത്.

"റഷ്യയുടെ നിയമവിരുദ്ധ അധിനിവേശത്തിൻ്റെ രണ്ടാം വാർഷികത്തോട് അടുക്കുമ്പോൾ, സ്വാതന്ത്ര്യത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും സംരക്ഷണത്തിൽ കാനഡ യുക്രെയ്നിനൊപ്പം ഉറച്ചുനിൽക്കുന്നു," എന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. "ഞങ്ങളുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും ഏകോപിപ്പിച്ച്, ഈ യുദ്ധത്തിൽ പോരാടാനും വിജയിക്കാനും ആവശ്യമായ സൈനിക സഹായം യുക്രെയ്‌നിന് നൽകുന്നത് ഞങ്ങൾ  തുടരും" എന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam