സംഭാവന നല്‍കിയത് 123 കോടി രൂപ: അംബാനിയുടെ മകളെക്കാള്‍ സമ്പന്നയായ പാക് ധനികന്റെ മകളെ പരിചയപ്പെടാം

AUGUST 25, 2023, 8:06 AM

ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയെപ്പോലെ പാക്കിസ്ഥാനിലെ ഏറ്റവും ധനികനായ ഷാഹിദ് ഖാനും തന്റെ ബിസിനസ്സ് നിക്ഷേപങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. അദ്ദേഹത്തിന്റെ സമ്പത്തിന്റെ വലിയൊരു ഭാഗം സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട സംരംഭങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു.

ഷാഹിദ് ഖാന്റെ ആസ്തി 99598 കോടി രൂപയിലധികമാണ്, കൂടാതെ നാഷണല്‍ ഫുട്‌ബോള്‍ ലീഗിന്റെ (എന്‍എഫ്എല്‍) ജാക്‌സണ്‍വില്ലെ ജാഗ്വാര്‍സിന്റെയും ഫുള്‍ഹാം എഫ്‌സിയുടെയും ഉടമയാണ് അദ്ദേഹം. തന്റെ മകന്‍ ടോണി ഖാനൊപ്പം ഓള്‍ എലൈറ്റ് റെസ്ലിംഗിന്റെ (എഇഡബ്ല്യു) സഹ-ഉടമസ്ഥനായ അദ്ദേഹം മറ്റ് നിരവധി ബിസിനസ്സ് സംരംഭങ്ങളും പരിപാലിക്കുന്നു. ഷാഹിദ് ഖാനും മകന്‍ ടോണി ഖാനും സോഷ്യല്‍ മീഡിയയില്‍ വളരെ ജനപ്രിയരാണണ്. ഷാഹിദ് ഖാന്റെ മകള്‍ ഷാന ഖാനെ കുറിച്ച് ആളുകള്‍ക്ക് കൂടുതലായി അറിയില്ല.

ഷന ഖാന്‍ ഒരു മനുഷ്യസ്നേഹിയും സംരംഭകയും കോണ്‍ഗ്രസ് പ്രതിനിധിയുമാണ്. ഷന പാക്കിസ്ഥാനി ആണെങ്കിലും, യുഎസിലെ ഇല്ലിനോയിസിലാണ് ജനിച്ചതും വളര്‍ന്നതും. പ്രത്യേക പാക്കേജിംഗ് ഡിസൈന്‍ ഓര്‍ഗനൈസേഷനായ യുണൈറ്റഡ് മാര്‍ക്കറ്റിംഗ് കമ്പനിയുടെ സഹ ഉടമ കൂടിയാണ് ഷന.

vachakam
vachakam
vachakam

ഷാഹിദ് ഖാന്റെ മകള്‍ ജാഗ്വാര്‍സ് ഫൗണ്ടേഷനിലൂടെയുള്ള ചാരിറ്റബിള്‍ സംരംഭങ്ങള്‍ക്ക് പേരുകേട്ടതാണ്. ദുര്‍ബലരായ യുവാക്കളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതില്‍ ഷനക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്.

വൂള്‍ഫ് പോയിന്റ് അഡൈ്വസേഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ജസ്റ്റിന്‍ മക്കേബിനെ വിവാഹം കഴിച്ച ഷന്ന ഖാന്റെ ആസ്തി 20 മില്യണിലധികം ഡോളറാണെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ മക്കളായ ഇഷാ അംബാനിക്കും ആകാശ് അംബാനിക്കും ഉള്ളതിനെക്കാള്‍ കൂടുതലാണ്.

യൂണിവേഴ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് ഓങ്കോളജി പ്രോഗ്രാം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ഇല്ലിനോയിസ് യൂണിവേഴ്സിറ്റി വെറ്ററിനറി ടീച്ചിംഗ് ഹോസ്പിറ്റലിന് ഷന്ന ഖാനും കുടുംബവും 123 കോടി രൂപ സംഭാവന നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam