മുംബൈ: കമ്പനിയുടെ പേരുമാറ്റത്തിന് അനുമതി നൽകി സൊമാറ്റോ. ഓഹരി ഉടമകളെയാണ് പേര് മാറ്റുകയാണെന്ന വിവരം സി.ഇ.ഒ ദീപിന്ദർ ഗോയൽ അറിയിച്ചത്. എറ്റേണൽ എന്നായിരിക്കും കമ്പനിയുടെ പുതിയ പേര് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം ഫുഡ് ഡെലിവറി ബിസിനസിന് സൊമാറ്റോയെന്ന പേര് തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലിങ്കിറ്റിനെ ഏറ്റെടുത്തപ്പോൾ ആപിനെ ബ്രാൻഡിനും രണ്ട് വ്യത്യസ്ത പേരുകളാണ് തങ്ങൾ കമ്പനിക്കുള്ളിൽ നൽകിയിരുന്നതെന്ന് സൊമാറ്റോ സി.ഇ.ഒ ദീപിന്ദർ ഗോയൽ അറിയിച്ചു.
എന്നാൽ ഇപ്പോൾ പേരുമാറ്റം പരസ്യമാക്കാൻ തങ്ങൾ തീരുമാനമെടുത്തിരിക്കുകയാണ്. പേരുമാറ്റം കമ്പനിയുടെ ഭാവിക്ക് കരുത്താകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്