നമ്മളില്‍ ബഹുഭൂരിപക്ഷം ആളുകളും നേരംകൊല്ലിയായി സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നവരാണ്. ഒരു പക്ഷേ 'ബ്രെയിന്‍ റോട്ട്' നിങ്ങള്‍ക്കും ഉണ്ടാകാം എന്ന സംശയമാണ് ഉയര്‍ന്നുവരുന്നത്. ഓക്സ്ഫോര്‍ഡ് നിഘണ്ടുവിന്റെ 2024 വേര്‍ഡ് ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട വാക്കാണ് 'ബ്രെയിന്‍ റോട്ട്'.
ഓണ്‍ലൈന്‍, സമൂഹമാധ്യമ ഉള്ളടക്കം ഇടതടവില്ലാതെ കണ്ടും കേട്ടും പുകയുന്ന ഇക്കാലത്തെ തലകള്‍ക്കുള്ള ഉചിതമായ ആദരവായി ഇത്. ഭാഷയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വഭാവത്തെ പ്രതിനിധീകരിക്കുവാനാണ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് എല്ലാ വര്‍ഷവും കൂടുതലായി ഉപയോഗിക്കുന്ന വാക്ക് തിരഞ്ഞെടുക്കുന്നത്.
എന്താണ് ബ്രെയിന്‍ റോട്ട്
നിസാരമോ വെല്ലുവിളികളില്ലാത്തതോ ആയ വസ്തുക്കളുടെ (ഇപ്പോള്‍ പ്രത്യേകിച്ചും ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍) അമിതമായ ഉപയോഗത്തിന്റെ ഫലമായി ഒരു വ്യക്തിയുടെ മാനസികമോ ബൗദ്ധികമോ ആയ അവസ്ഥയിലുണ്ടാകുന്ന അപചയമാണ് ബ്രെയിന്‍ റോട്ട് എന്ന് നിഘണ്ടു നിര്‍വചിക്കുന്നു. കഴിഞ്ഞ 12 മാസത്തെ ഒരു തീം പ്രതിഫലിപ്പിക്കുന്ന വാക്കാണ് വേര്‍ഡ് ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ബ്രെയിന്‍ റോട്ട് എന്ന വാക്കിന്റെ ഉപയോഗം 230 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്ക്.
ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു രചയിതാക്കളുടെ ഭാഷാ വിശകലനവും പൊതു വോട്ടും കണക്കിലെടുത്താണ് ബ്രെയിന്‍ റോട്ട് എന്ന വാക്ക് തിരഞ്ഞെടുത്തത്. ഡെമ്യൂര്‍, സ്ലോപ്പ്, ഡൈനാമിക് പ്രൈസിങ്, റൊമാന്റസി, ലോര്‍ എന്നീ അഞ്ച് ഫൈനലിസ്റ്റുകളെ പരാജയപ്പെടുത്തിയാണ് ബ്രെയിന്‍ റോട്ട് ഒന്നാമതെത്തിയത്.
ചുരുക്കി പറഞ്ഞാല്‍, ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിന്റെ- ഗുണനിലവാരം കുറഞ്ഞതും ബുദ്ധിശൂന്യവുമായ ഉള്ളടക്കം കാണുന്നതിന്റെയും- പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നതിന്റെ ഫലമായുമാണ് ഇത് സംഭവിക്കുന്നത്.
ഇത് അനുഭവിക്കുന്ന ആളുകള്‍ പലപ്പോഴും അവരുടെ ദൈനംദിനം പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ ഉള്ളടക്കത്തിന്റെ ലെന്‍സിലൂടെ അരിച്ചെടുക്കുകയാണ് ചെയ്യുന്നതെന്ന് യുഎസിലെ ഡിജിറ്റല്‍ വെല്‍നസ് ലാബിലെ ശിശുരോഗ വിദഗ്ധനും സ്ഥാപകനുമായ ഡോ. മൈക്കിള്‍ റിച്ച് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. അവര്‍ ആശയവിനിമയം നടത്തുന്നതിനെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നു.
''എന്റെ പല സുഹൃത്തുക്കളും ബെയിന്‍ റോട്ടിനെ ഒരു ബഹുമതിയായി ആയിട്ടാണ് കാണുന്നത്. അതായത്, വീഡിയോ ഗെയിമുകളില്‍ ഉയര്‍ന്ന സ്‌കോറുകള്‍ നേടുന്നത് പോലെയാണ് അവര്‍ അതിനെ കാണുന്നത്. ഒരു വലിയ കാര്യമെന്ന മട്ടില്‍ അവര്‍ സ്‌ക്രീനില്‍ സമയം ചെലവഴിക്കാന്‍ മത്സരിക്കുന്നു,'' ഡോ. റിച്ച് പറഞ്ഞു. ഇന്ന് ഈ പദത്തിന്റെ പ്രസക്തി വളരെ വലുതാണ്. കാരണം 2023 മുതല്‍ 2024 വരെ ഇന്റര്‍നെറ്റിന്റെ ഉപയോഗം 230 ശതമാനമാണ് ഉയര്‍ന്നത്.
വാക്കിന്റെ ഉത്ഭവം
ഇത് ഒരു ആധുനിക പ്രതിഭാസമായി തോന്നാമെങ്കിലും 1854ലാണ് ഇത്തരമൊരു വാക്കിന്റെ ഉത്ഭവമുണ്ടാകുന്നത്. ഹെന്റി ഡേവിഡ് തോറോയുടെ വാള്‍ഡന്‍ എന്ന പുസ്തകത്തിലാണ് വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടത്. നാച്ചുറല്‍ വേള്‍ഡിനെ സൂചിപ്പിക്കാനായിരുന്നു അന്ന് ബ്രെയിന്‍ റോട്ട് എന്ന വാക്ക് ഉപയോഗിച്ചത്.
ആധുനിക സാഹചര്യത്തില്‍, വെര്‍ച്വല്‍ ജീവിതത്തിന്റെ അപകടങ്ങളെ കുറിച്ചും നമ്മുടെ ഒഴിവ് സമയം നാം എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ കുറിച്ചുമാണ് ബ്രെയിന്‍ റോട്ട് സംസാരിക്കുന്നതെന്ന് ഓക്സ്ഫോര്‍ഡ് ലാംഗ്വേജസ് പ്രസിഡന്റ് കാസ്പര്‍ ഗ്രാത്ത്വോള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ഓക്സ്ഫോര്‍ഡ് വാക്ക് ഓഫ് ദി ഇയര്‍ 'റിസ്' ആയിരുന്നു. ഒരാള്‍ക്ക് മറ്റൊരു വ്യക്തിയെ ആകര്‍ഷിക്കുന്നതിനോ വശീകരിക്കുന്നതിനോ ഉള്ള കഴിവിനെ വിശേഷിപ്പിക്കാനാണ് റിസ് എന്ന വാക്ക് ഉപയോഗിക്കുന്നത്.
ബ്രെയിന്‍ റോട്ട് എങ്ങനെ കൈകാര്യം ചെയ്യാം?
അമിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ പ്രശ്നം വിദഗ്ധര്‍ സൂക്ഷ്മമായി വീക്ഷിച്ച് വരികയാണ്. ഡിജിറ്റല്‍ ആസക്തി കുറയ്ക്കുന്നതിനുള്ള ചികിത്സാ പദ്ധതികള്‍ക്കായി ചിലര്‍ വാദിക്കുന്നു. ചില യുവാക്കള്‍ക്ക്, പ്രത്യേകിച്ച് എഡിഎച്ച്ഡി പോലെയുള്ള അവസ്ഥകള്‍ ഉള്ളവര്‍ക്ക്, ഗെയിംമിഗ് അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആശ്വാസത്തിനുള്ള വക നല്‍കുന്നുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1