ഓരോ രാജ്യവും വ്യത്യസ്തമായിരിക്കുന്നത് പോലെയാണ്, അതാത് രാജ്യങ്ങളിലെ നിയമസംഹിതകളും വ്യത്യസ്തപ്പെട്ടിരിക്കുന്നത്. മലയാളിയായ നിമിഷ പ്രിയയുടെ വധ ശിക്ഷയുമായി ബന്ധപ്പെട്ട് യമനും അവിടുത്തെ നിയമങ്ങളും ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവിടെയെല്ലാം വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പാലക്കാട് സ്വദേശിനിയായ നഴ്സ് നിമിഷ പ്രിയ യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനില്‍ കഴിയുകയാണ്. ജൂലൈ 16 ന് വധശിക്ഷ നല്‍കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും 15 ന് ഇത് മാറ്റി വയ്ക്കുകയുണ്ടായി. ബിസിനസ് പങ്കാളിയായിരുന്ന യമന്‍ പൗരന്‍ തലാല്‍ അബ്ദോ മഹ്ദിയെ നിമിഷപ്രിയ കൊലപ്പെടുത്തിയെന്നും മൃതദേഹം കഷണങ്ങളായി മുറിച്ച് മറവുചെയ്യാന്‍ ശ്രമിച്ചെന്നുമാണ് കേസ്. യമനിലെ നിയമപ്രകാരമാള്ള വ്യവസ്ഥയായ ദിയാധനം നല്‍കി അവരുടെ മോചനം ഉറപ്പാക്കാന്‍ കുടുംബവും അവരെ പിന്തുണയ്ക്കുന്നവരും നടത്തിയ ശ്രമങ്ങള്‍ ഇതുവരെയും വിജയിച്ചിട്ടില്ല. നഷ്ടപരിഹാരം നല്‍കുന്നതിന് പകരമായി ഇരയുടെ കുടുംബം കുറ്റവാളിക്ക് മാപ്പ് നല്‍കുന്നത് യമനിലെ നിയമവ്യവസ്ഥ അനുവദിക്കുന്നുണ്ടെങ്കിലും നിമിഷപ്രിയുടെ കേസില്‍ ഇതുവരെയും അങ്ങനെ ഒന്ന്
മാത്രമല്ല ഇപ്പോള്‍ കൊല്ലപ്പെട്ട യമന്‍ പൗരന്റെ സഹോദരന്‍ നിമിഷ പ്രിയ്‌ക്കെതിരെ ശക്തമായ രീതിയില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടും ഉണ്ട്. എന്ത് സംഭവിച്ചാലും വധളിക്ഷ നടപ്പാക്കണമെന്നാണ് സഹോദരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇസ്ലാമിക നിയമം കര്‍ശനമായി നടപ്പിലാക്കിയ ഹൂതി ഭരണത്തിന്റെ നിയന്ത്രണത്തിലുള്ള യമന്റെ ഒരു ഭാഗത്താണ് നിമിഷപ്രിയ ഉള്‍പ്പെട്ട കേസിന്റെ വിചാരണ നടന്നത്.
യമനിലെ വധശിക്ഷാ രീതികള്‍ അറിയാം
ഫയറിംഗ് സ്‌ക്വാഡ് ഉപയോഗിച്ച് വെടിവെയ്ക്കല്‍, കല്ലെറിയല്‍, തലവെട്ടല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി വധശിക്ഷാ രീതികളാണ് യമനില്‍ നിലനില്‍ക്കുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ അടുത്തിടെ ഫയറിംഗ് സ്‌ക്വാഡ് ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തുന്നതാണ് സാധാരണയായി പിന്തുടരുന്നത്. ഇന്ത്യയില്‍ തൂക്കിക്കൊല്ലലാണ് സാധാരണ രീതി. യമനില്‍ വധശിക്ഷകള്‍ മതപരമായ നടപടിക്രമങ്ങള്‍ പാലിക്കുന്നവയാണ്. കുറ്റവാളിയെ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കണ്ണുകെട്ടാറുണ്ട്. ഇതിന് മുമ്പായി അവര്‍ക്ക് പ്രാര്‍ത്ഥിക്കാനും മതഗ്രന്ഥങ്ങള്‍ വായിക്കാനും അനുമതി നല്‍കും.
സാധാരണയുള്ള ഫയറിംഗ് സ്‌ക്വാഡ് വധശിക്ഷയില്‍ മരണം ഉറപ്പാക്കാന്‍ പ്രതിയുടെ നെഞ്ചിലോ പുറകിലോ സാധാരണയായി ഹൃദയത്തിനടുത്തായോ ഒന്നിലധികം തവണ വെടിവയ്ക്കുകയാണ് ചെയ്യുക. യമനിലെ നിയമപ്രകാരം ഇത് അനുവദനീയമാണെങ്കിലും വധശിക്ഷ നടപ്പാക്കുന്നതില്‍ സുതാര്യതയും ന്യായമായ നടപടിക്രമങ്ങളും പാലിക്കാത്തതിനാല്‍ മനുഷ്യാവകാശ സംഘടനകള്‍ ഇതിനെ അപലപിച്ചിട്ടുണ്ട്. ഹൂതികളുടെ നേതൃത്വത്തിലുള്ള കോടതികള്‍ക്ക് കീഴില്‍ ന്യായമായ നടപടിക്രമങ്ങള്‍ പലപ്പോഴും പാലിക്കപ്പെടാറില്ല. ന്യായമായ വിചാരണ നടത്തുന്നതിനും നിയമപരമായ പ്രതിനിധികളുടെ സഹായം തേടുന്നത് സംബന്ധിച്ചും അന്താരാഷ്ട്ര നിരീക്ഷണ സംഘങ്ങള്‍ പലപ്പോഴും ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. വിദേശ പൗരന്മാരുടെ കാര്യം വരുമ്പോള്‍ മിക്കപ്പോഴും അവര്‍ക്ക് ആവശ്യമായ നിയമസഹായമൊന്നും ലഭിക്കാറുമില്ല.
അതേസമയം യമനില്‍ വധശിക്ഷകള്‍ വര്‍ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് ഹൂതി സൈന്യത്തിന് സ്വാധീനമുള്ള വടക്കന്‍ പ്രദേശങ്ങളില്‍. 2014 ല്‍ സന പിടിച്ചെടുത്തതിന് ശേഷം ഹൂതികള്‍ അക്രമ കുറ്റകൃത്യങ്ങള്‍ക്ക് മാത്രമല്ല, ധാര്‍മികവും രാഷ്ട്രീയപരവുമായ കുറ്റകൃത്യങ്ങള്‍ക്കും വധശിക്ഷ നല്‍കുന്നുണ്ട്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ നീതിന്യായ വ്യവസ്ഥ പലപ്പോഴും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നുണ്ടെന്നും തെറ്റായ അന്വേഷണവും പ്രതിരോധിക്കാനുള്ള അവസരങ്ങളും കുറയുന്നതു മൂലവുമാണ് പലപ്പോഴും വധശിക്ഷകള്‍ വിധിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.
കൊലപാതകം, ബലാത്സംഗം, ഭീകരവാദം, ചാരവൃത്തി, വിശ്വാസം ഉപേക്ഷിക്കല്‍, വ്യഭിചാരം എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് യമനില്‍ വധശിക്ഷ നല്‍കുന്നത് നിയമപരമാണ്. മുമ്പ് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പോലും രാജ്യത്ത് വധശിക്ഷ നല്‍കിയിരുന്നു. ഇതിനെ യുഎന്നും മറ്റ് മനുഷ്യാവകാശ സംഘടനകളും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
നിയമപരമായ മാര്‍ഗങ്ങളും മാപ്പും
യമന്‍ നിയമപ്രകാരം വധശിക്ഷ ഇളവ് ചെയ്യാനും മാപ്പ് നല്‍കാനുമുള്ള അധികാരം പ്രസിഡന്റിനാണ്. എന്നാല്‍ യമനിലെ ഭരണം പല ഘടകങ്ങളായി വിഘടിച്ചു കിടക്കുകയാണ്. ഇതാണ് പലപ്പോഴും നടപടിക്രമങ്ങളെ സങ്കീര്‍ണമാക്കുന്നത്. തെക്കന്‍ യമന്‍ ആസ്ഥാനമായുള്ള സര്‍ക്കാരിനാണ് അന്താരാഷ്ട്ര അംഗീകാരമെങ്കിലും നിമിഷ പ്രിയയെ വിചാരണ ചെയ്ത് ശിക്ഷിച്ച പ്രദേശം ഉള്‍പ്പെടെ രാജ്യത്തിന്റെ വലിയൊരു ഭാഗത്ത് ഹൂതി ഭരണകൂടമാണ് യഥാര്‍ത്ഥ അധികാരം പ്രയോഗിക്കുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1