പാകിസ്ഥാന്റെ സ്വര്‍ണം മൊത്തം അമേരിക്ക കൊണ്ടുപോകുമോ? 

JULY 9, 2025, 2:29 AM

അമേരിക്കയും പാകിസ്ഥാനും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പുവെക്കാന്‍ ഒരുങ്ങുകയാണ്. പാകിസ്ഥാന്റെ പ്രധാന കയറ്റുമതി മേഖലകളുടെ ഭാവിയെ വലിയ തോതില്‍ മാറ്റി മറിച്ചേക്കാവുന്ന കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അമേരിക്കയും പാകിസ്ഥാനും ഇതിനോടകം പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം, ഇരുരാജ്യങ്ങളും ഒരു ധാരണയില്‍ എത്തിയിട്ടുണ്ടെങ്കിലും, യുഎസ് മറ്റ് വ്യാപാര പങ്കാളികളുമായുള്ള സമാന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം നടത്തൂ.

ജൂലൈ 9 നുള്ള സമയപരിധിക്ക് ഒരാഴ്ച മുമ്പാണ് കരാര്‍ സംബന്ധിച്ച ധാരണയില്‍ എത്തിയത്. വാഷിംഗ്ടണില്‍ നടന്ന ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ വാണിജ്യ സെക്രട്ടറി ജവാദ് പാല്‍ നേതൃത്വം നല്‍കി. പാകിസ്ഥാന്റെ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രധാനമായും തുണിത്തരങ്ങള്‍ക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും 29 ശതമാനം തീരുവ വീണ്ടും ഏര്‍പ്പെടുത്തുന്നത് തടയുന്ന ഒരു ദീര്‍ഘകാല പരസ്പര തീരുവ കരാറിനാണ് ചര്‍ച്ചയിലൂടെ ലക്ഷ്യമിട്ടത്.
ൗമലൗെഴീഹറ

സാമ്പത്തികമായി വളരെയേറെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന പാകിസ്ഥാനെ സംബന്ധിച്ച് ഈ കാരാര്‍ ഏറെ പ്രധാനമാണ്. ഈ വര്‍ഷം ആദ്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ച തീരുവ ഇളവ്, ജൂലൈ 9-നുള്ളില്‍ പുരോഗതി ഉണ്ടാകാത്തപക്ഷം അവസാനിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. നാല് ദിവസത്തെ ചര്‍ച്ചകള്‍ വിജയകരമായിരുന്നുവെന്നും ഇരുപക്ഷവും ഒരു വിശാലമായ ചട്ടക്കൂടില്‍ ധാരണയിലെത്തിയെന്നും ചര്‍ച്ചകളെക്കുറിച്ച് അറിയാവുന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി എ ബി പി ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു.

കരാര്‍ നിലവില്‍ വരുന്നത് അമേരിക്കയ്ക്കും വലിയ തോതില്‍ ഉപകാരമാകും. യുഎസില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ ഇറുക്കുമതി വര്‍ധിക്കും. കൂടാതെ പാകിസ്ഥാന്റെ ഖനന, ഊര്‍ജ, അടിസ്ഥാന സൗകര്യ മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപം ആകര്‍ഷിക്കാനും സാധ്യതയുണ്ട്. റേക്കോ ഡിക് ചെമ്പ്, സ്വര്‍ണ ഖനി, അനുബന്ധ ഊര്‍ജ അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവ ചര്‍ച്ചകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന്‍, റേക്കോ ഡിക് ഖനിയിലെ 8 ട്രില്യണ്‍ ഡോളര്‍ മുതല്‍ 50 ട്രില്യണ്‍ ഡോളര്‍ വരെ വിലമതിക്കുന്ന ധാതു സമ്പത്ത് പ്രയോജനപ്പെടുത്തി വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയുടെ മനാറ മിനറല്‍സ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി, റേക്കോ ഡിക് ഖനിയില്‍ 15% ഓഹരി 540 മില്യണ്‍ ഡോളറിന് വാങ്ങുന്നതിന് പാകിസ്ഥാന്‍ ഫെഡറല്‍ കാബിനറ്റ് 2024 ഡിസംബറില്‍ അംഗീകാരം നല്‍കിയിരുന്നു.

2025 ജനുവരിയില്‍, പാകിസ്ഥാന്റെ പെട്രോളിയം മന്ത്രി മുസാദിക് മാലിക്, സൗദിയുമായുള്ള ചര്‍ച്ചകള്‍ 'വിപുലമായ' ഘട്ടത്തിലാണെന്നും അടുത്ത രണ്ട് ക്വാര്‍ട്ടറുകളില്‍ (2025ന്റെ ആദ്യ പകുതിയോടെ) നിക്ഷേപം ഉറപ്പാകുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് ഇടയിലാണ് അമേരിക്കയ്ക്ക് മുമ്പിലും ഇപ്പോള്‍ നിക്ഷേപ സാധ്യതകള്‍ തുറന്നിരിക്കുന്നത്.

വ്യാപാര കരാര്‍ കരാര്‍ യുഎസ് എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് വഴിയുള്ള വിപുലമായ ഇടപെടലുകള്‍ക്കും വഴിയൊരുക്കും. ട്രംപ് ഭരണകാലത്ത് ഉയര്‍ന്ന തീരുവകള്‍ ഏര്‍പ്പെടുത്തിയതിനാല്‍ പാകിസ്ഥാന്റെ യുഎസ് വിപണിയിലേക്കുള്ള ഇറക്കുമതികള്‍ നിലനിര്‍ത്താനും, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ പുനസ്ഥാപിക്കാനും ഈ കരാര്‍ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറിനെ സംബന്ധിച്ച ചര്‍ച്ചകളും തുടരുകയാണ്. രസ്പര നേട്ടവും ദേശീയ താല്‍പ്പര്യവും മുന്‍നിര്‍ത്തി മാത്രമേ കരാര്‍ അംഗീകരിക്കൂവെന്നാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കിയത്. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam