മിയാമി: ഫ്ലോറിഡയിലെ മിയാമിയിൽ റെക്കോർഡ് തുകയ്ക്ക് പുത്തൻ ആഡംബര വസതി സ്വന്തമാക്കി മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും. മിയാമിയിലെ ബിസ്കെയ്ൻ ബേയിലുള്ള ബില്യണയർ ബങ്കർ എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ ക്രീക്ക് ഐലൻഡിലാണ് 170 മില്യൺ ഡോളർ (ഏകദേശം 1,400 കോടിയിലധികം രൂപ) ചിലവഴിച്ച് സക്കർബർഗ് ഈ വീട് വാങ്ങിയത്. മിയാമി-ഡേഡ് കൗണ്ടിയിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കുള്ള വീട് വിൽപ്പനയാണിത്.
പ്രശസ്ത പ്ലാസ്റ്റിക് സർജൻ ആരോൺ റോളിൻസിൽ നിന്നാണ് സക്കർബർഗ് ഈ വസ്തു വാങ്ങിയത്. നിർമ്മാണം പൂർത്തിയാകാത്ത ഒരു കൂറ്റൻ ബംഗ്ലാവാണ് ഈ സ്ഥലത്തുള്ളത്. 2025-ൽ സ്റ്റാർ ഐലൻഡിലെ ഒരു വസതി 120 മില്യൺ ഡോളറിന് വിറ്റുപോയതായിരുന്നു ഇതിനുമുമ്പത്തെ റെക്കോർഡ്.
ബില്യണയർ ബങ്കർ
സക്കർബർഗ് വാങ്ങിയ ഈ ദ്വീപ് അതിന്റെ കനത്ത സുരക്ഷാ സംവിധാനങ്ങൾ കൊണ്ടാണ് ബില്യണയർ ബങ്കർ എന്നറിയപ്പെടുന്നത്. പുറത്തുനിന്നുള്ളവർക്ക് ഇവിടേക്ക് പ്രവേശനമില്ല. ഇവാൻക ട്രംപ്, പ്രശസ്ത ഫുട്ബോൾ താരം ടോം ബ്രാഡി, ശതകോടീശ്വരൻ കാൾ ഐക്കൺ എന്നിങ്ങനെ സക്കർബർഗിന്റെ പുതിയ അയൽവാസികളായി എത്തുന്നത് പ്രമുഖരുടെ ഒരു നിര തന്നെയാണ്.
കാലിഫോർണിയയിൽ ശതകോടീശ്വരന്മാർക്ക് മേൽ പുതിയ നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിന് പിന്നാലെ സിലിക്കൺ വാലിയിലെ പ്രമുഖർ മിയാമിയിലേക്ക് ചേക്കേറുന്നതായാണ് റിപ്പോർട്ടുകൾ. ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജ് 188 മില്യൺ ഡോളറിനും സെർജി ബ്രിൻ 50 മില്യൺ ഡോളറിനും മിയാമിയിൽ വസ്തുക്കൾ വാങ്ങിയിട്ടുണ്ട്.
നിലവിൽ 231 ബില്യൺ ഡോളർ ആസ്തിയുള്ള സക്കർബർഗിന് പാലോ ആൾട്ടോ, ലേക്ക് ടാഹോ, വാഷിംഗ്ടൺ ഡിസി, ഹവായ് എന്നിവിടങ്ങളിലും സ്വന്തമായി വസതികളുണ്ട്. മിയാമിയിലെ ഈ പുതിയ വീട് അദ്ദേഹത്തിന്റെ സ്ഥിരതാമസത്തിനാണോ അതോ വെറുമൊരു നിക്ഷേപമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനെതിരെ കടുത്ത നീക്കവുമായി അമേരിക്ക; നാവിക ഉപരോധം ഏർപ്പെടുത്തിയേക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ
അമേരിക്കയുടെ 250-ാം വാർഷികം: 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്
നാറ്റോ വിടാൻ ട്രംപ്; നീക്കം നിയമവിരുദ്ധമെന്ന് രാജാ കൃഷ്ണമൂർത്തി
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ വഴിമുട്ടി; ഇസ്ലാമാബാദിലെ നിർണ്ണായക കൂടിക്കാഴ്ച ഫലം കാണാതെ പിരിഞ്ഞു