മുസ്ലീം വാലിഡിക്ടോറിയന്റെ പ്രസംഗം റദ്ദാക്കല്‍; യുഎസ്‌സി തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ച് വിദ്യാര്‍ത്ഥികള്‍

APRIL 18, 2024, 8:49 AM

ലോസ് ഏഞ്ചല്‍സ്: സുരക്ഷാ കാരണങ്ങളാല്‍ മുസ്ലീം വിദ്യാര്‍ത്ഥിനിയായ അസ്‌ന തബസ്സത്തിന്റെ വാലിഡിക്‌റ്റോറിയന്‍ പ്രസംഗം ഈ ആഴ്ച കേളജ് റദ്ദാക്കിയപ്പോള്‍ തങ്ങളുടെ അഭിമാനബോധം തകര്‍ന്നതായി സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍.

തബസ്സം ഈ മാസം വാലിഡിക്ടോറിയനായി തിരഞ്ഞെടുക്കപ്പെട്ട പ്രഖ്യാപനം തങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തുവെന്ന് അവര്‍ പറഞ്ഞു. തങ്ങളുടെ ആളുകള്‍ക്ക് കാമ്പസില്‍ ശബ്ദമുണ്ടെന്ന് ഇത് കാണിച്ചുതന്നു. മുസ്ലീമായ യുഎസ്‌സി വിദ്യാര്‍ത്ഥി അബ്ദുല്ല ഖ്‌ലെഫത്ത് പറഞ്ഞു. ലയന്‍ എന്ന് പേരുള്ള മറ്റൊരു വിദ്യാര്‍ത്ഥി, തന്റെ അവസാന നാമം ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടു, കാരണം അഭിപ്രായം പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് ഭയപ്പെടുന്നു. ഒരു നിമിഷത്തേക്ക് തനിക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ഒരു ദിവസം തനിക്ക് അസ്‌നയെപ്പോലെയാകാന്‍ കഴിയുമെന്ന് തോന്നി. പൊളിറ്റിക്കല്‍ സയന്‍സില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ലയന്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam