മലബാർ ഗോൾഡ് ഡയമണ്ട്‌സിന്റെ 350ാമത് ഗ്ലോബൽ ഷോറൂം യുഎസിലെ ഇല്ലിനോയിയിലെ നാപ്പർവില്ലിൽ പ്രവർത്തനമാരംഭിച്ചു

APRIL 29, 2024, 9:17 PM

6.2 ബില്യൺ യുഎസ് ഡോളറിന്റെ വാർഷിക വിറ്റുവരവും 13 രാജ്യങ്ങളിലായി 350 ഷോറൂമുകളുടെ റീട്ടെയിൽ സാന്നിധ്യവുമുള്ള ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം ഇല്ലിനോയിസിലെ നേപ്പർവില്ലിൽ പ്രവർത്തനമാരംഭിച്ചു. ഇതോടെ ബ്രാൻഡിന്റെ വടക്കേ അമേരിക്കയിലെ ഷോറൂമുകളുടെ എണ്ണം 5 ആയും ആഗോള തലത്തിലെ ഷോറൂമുകളുടെ എണ്ണം 350 ആയും ഉയർന്നു. 

മലബാർ ഗോൾഡ് & ഡയമണ്ട്‌സിന് നിലവിൽ യുഎസ്എ, കാനഡ, യുകെ, ഓസ്‌ട്രേലിയ, ഇന്ത്യ, യുഎഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത്, കെഎസ്എ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ വിപുലമായ റീട്ടെയിൽ സാന്നിധ്യമുണ്ട്. ഷിക്കാഗോയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഹിസ് എക്‌സലൻസി സോമനാഥ് ഘോഷ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. മലബാർ ഗോൾഡ് & ഡയമണ്ട്‌സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ്ങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, പട്ടേൽ ബ്രദേർസിലെ രാകേഷ് പട്ടേൽ, മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ നോർത്ത് അമേരിക്ക ഓപ്പറേഷൻസ് പ്രസിഡന്റ് ജോസഫ് ഈപ്പൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. 


vachakam
vachakam
vachakam

കൂടാതെ കമ്മ്യൂണിറ്റി നേതാക്കൾ, ഉന്നത സർക്കാർ ഉദ്യോഗസ്ഥ പ്രതിനിധികൾ, മലബാർ ഗോൾഡ് & ഡയമണ്ട്‌സിലെ മാനേജ്‌മെന്റ് ടീം അംഗങ്ങൾ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ 350-ാമത് ഗ്ലോബൽ ഷോറൂം യുഎസ്എയിൽ ആരംഭിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ഇത് അന്താരാഷ്ട്ര ജ്വല്ലറി രംഗത്തെ ബ്രാൻഡിന്റെ വളർച്ചയെ സൂചിപ്പിക്കുന്നതാണ്. നേപ്പർവില്ലെ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഷോറൂം മികച്ച ജ്വല്ലറി പർച്ചേസ് അനുഭവം സ്മ്മാനിക്കുമെന്നുറപ്പാണ്. 

https://indialife.us/article.php?id=226078

എല്ലാ ഉപഭോക്താക്കൾക്കും പൂർണ്ണമായ സുതാര്യതയും, അതുല്ല്യമായ ജ്വല്ലറി ഷോപ്പിങ്ങ് അനുഭവവും വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയിലൂടെ, യുഎസ്എയിലും ഞങ്ങൾ പ്രവർത്തിക്കുന്ന മറ്റെല്ലാ പ്രദേശങ്ങളിലും ഉപഭോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ജ്വല്ലറി റീട്ടെയിൽ ബ്രാൻഡിലൊന്നായി മാറാൻ ഞങ്ങൾക്ക് സാധിച്ചു. ഈ അവസരത്തിൽ മലബാർ ഗ്രൂപ്പിന്റെ പേരിൽ ഞങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും, മാനേജ്‌മെന്റ് ടീം അംഗങ്ങൾക്കും, ഓഹരി ഉടമകൾക്കും മറ്റ് പങ്കാളികൾക്കും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായും എം.പി.അഹമ്മദ് വ്യക്തമാക്കി. 

vachakam
vachakam
vachakam

നേപ്പർവില്ലിലെ പട്ടേൽ പ്ലാസയിൽ 6,400 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ ഷോറൂമിൽ സ്വർണ്ണം, വജ്രം, അമൂല്ല്യ രത്‌നാഭരണങ്ങൾ എന്നിവയിലെ 25 എക്‌സ്‌ക്ലൂസീവ് ബ്രാൻഡുകളിലായി 30,000 ഡിസൈനുകളടങ്ങിയ ശേഖരങ്ങളുണ്ട്. ഒക്കേഷനൽ വെയർ, ഡെയ്‌ലി വെയർ, ഓഫീസ് വെയർ എന്നിവയ്‌ക്കൊപ്പം വിപുലമായ ബ്രൈഡൽ ആഭരണങ്ങളും പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഷിക്കാഗോ, ന്യൂജേഴ്‌സി, ഡാലസ് എന്നിവിടങ്ങളിലാണ് മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ യുഎസിലെ മറ്റ് 3 ഷോറൂമുകൾ പ്രവർത്തിക്കുന്നത്. 

നിലവിലെ ജനസംഖ്യയും മികച്ച പർച്ചേസ് ശേഷിയും കണക്കിലെടുത്താൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഭരണ വിപണികളിലൊന്നാണ് യുഎസ്എ, ഇവിടെ ബ്രാൻഡിന്റെ നാലാമത്തെ ഷോറൂം ആരംഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മലബാർ ഗോൾഡ് & ഡയമണ്ട്‌സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ്ങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രവാസികളുടെ വലിയൊരു വിഭാഗം അധിവസിക്കുന്ന യുഎസ്എയിൽ ഇന്ത്യൻ ആഭരണങ്ങളുടെ കലാവൈഭവത്തെ ആസ്വദിക്കുന്ന ഉപഭോക്താക്കളുടെ ഇടയിലേക്ക് മികച്ച രീതിയിൽ പ്രവർത്തനം വിപുലീകരിക്കുവാനുള്ള അവസരമാണ് പുതിയ ഷോറൂമിലുടെ സാധ്യമാകുന്നത്. വടക്കേ അമേരിക്കയിലെ ഞങ്ങളുടെ ഭാവി സംരംഭങ്ങളിൽ യുഎസ്എയിലെ ലോസ് ഏഞ്ചൽസ്, അറ്റ്‌ലാന്റ, സാൻ ഫ്രാൻസിസ്‌കോ, സിയാറ്റിൽ, ഓസ്റ്റിൻ, ടാമ്പ, വിർജീനിയ എന്നിവിടങ്ങളിലേക്കും, കാനഡയിലുളള ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട എന്നിവിടങ്ങളിലും ബ്രാൻഡിന് വിപുലീകരണ പദ്ധതികളുണ്ടെന്നും ഷംലാൽ അഹമ്മദ് വ്യക്തമാക്കി. 


vachakam
vachakam
vachakam

ഇല്ലിനോയിയിലെ ജ്വല്ലറി പ്രേമികൾക്ക് സവിശേഷമായ ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം പ്രദാനം ചെയ്യുന്ന പുതിയ ഷോറൂമിൽ മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ വിദഗ്ധരായ ഡിസൈനർമാരുടെയും കരകൗശല വിദഗ്ധരുടെയും സഹായത്തോടെ കസ്റ്റമൈസ്ഡ് ജ്വല്ലറി ഡിസൈനിങ്ങ് സൗകര്യം ഉപഭോക്താക്കൾക്ക് ലഭ്യമാകും. 'മേഖലയിൽ 5 ഷോറൂമുകളുള്ള മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ വടക്കേ അമേരിക്കയിലെ വിജയപ്രയാണം പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യൻ നിർമ്മിത ആഭരണങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡാണ് വ്യക്തമാക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം പറഞ്ഞു. ഡെലോയിറ്റ് അടുത്തിടെ പ്രസിദ്ധീകരിച്ച ഗ്ലോബൽ പവർസ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് 2023 റിപ്പോർട്ടിൽ ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യൻ ജ്വല്ലറി റീട്ടെയിലറായി തിരഞ്ഞെടുക്കപ്പെട്ടത് 'മേക്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദ വേൾഡ്' എന്ന ടാഗ് ലൈനുമായി ചേർന്നുനിന്നുകൊണ്ട് അന്താരാഷ്ട്ര ജ്വല്ലറി രംഗത്ത് മലബാർ ഗോൾഡ് & ഡയമണ്ട്‌സ് കാഴ്ചവെക്കുന്ന വളർച്ചയെ വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇന്ത്യയുടെ പ്രശസ്തമായ തദ്ദേശീയ കരകൗശലവിദ്യയെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി, മലബാർ ഗോൾഡ് & ഡയമണ്ട്‌സ്, നിലവിൽ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ഷോറൂമുകളുടെ ലോഞ്ചുകളോടെ റീട്ടെയിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം, പുതിയ മേഖലകളിലേക്കുള്ള വിപുലീകരണവും ഉൾപ്പെടുന്ന ഒരു വിശാലമായ വിപുലീകരണ പദ്ധതിയാണ് ബ്രാൻഡിനുള്ളത്. സൗത്ത് ആഫ്രിക്ക, ഈജിപ്ത്, ബംഗ്ലാദേശ്, തുർക്കി, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് വിപുലീകരണ പദ്ധതികൾ ആരംഭിച്ചിട്ടുളളത്. 

മലബാർ ഗോൾഡ് & ഡയമണ്ട്‌സ് അന്താരാഷ്ട്ര ജ്വല്ലറി മേഖലയിൽ വൻ മുന്നേറ്റം നടത്തുമ്പോൾ, നമ്മുടെ ഏറ്റവും വലിയ വിപണിയായി തുടരുന്ന ഇന്ത്യയിലെ പ്രവർത്തനങ്ങൾ തുല്യമായ വേഗതയിൽ മുന്നേറുകയാണെന്ന് മലബാർ ഗോൾഡ് & ഡയമണ്ട്‌സ് ഇന്ത്യ ഓപറേഷൻസ് മാനേജിങ്ങ് ഡയറക്ടർ ഒ. ആഷർ പറഞ്ഞു. നിലവിൽ ഷോറൂമുകൾ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങൾക്ക് പുറമേ, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഗോവ, അസം, ത്രിപുര, ജമ്മു ആന്റ് കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഞങ്ങളുടെ ആസൂത്രിത വിപുലീകരണത്തിലൂടെ ഇന്ത്യൻ ജ്വല്ലറി വിപണിയിലെ ബ്രാൻഡിന്റെ അഭിമാനകരമായ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത സേവനവും, മികച്ച ഗുണനിലവാരവും വാഗ്ദാനം ചെയ്യുന്ന ഉപഭോക്തൃ സൗഹൃദ നയങ്ങളിലൂടെ ആഗോളതലത്തിൽ പ്രശസ്തമായ മലബാർ ഗോൾഡ് & ഡയമണ്ട്‌സിൽ നിന്നുള്ള എല്ലാ പർച്ചേസുകളും 'മലബാർ പ്രോമിസ്' ലൂടെ സമ്പൂർണ്ണ പരിരക്ഷ ഉറപ്പാക്കുന്നു. ന്യായവില വാഗ്ദാനം, സ്റ്റോൺ വെ്ര്രയ്, നെറ്റ് വെ്ര്രയ്, സ്റ്റോൺ ചാർജ് എന്നിവ സൂചിപ്പിക്കുന്ന സുതാര്യമായ പ്രൈസ് ടാഗ്, 28 ലാബ് ടെസ്റ്റുകളിലൂടെ ആഗോള ഗുണനിലവാരം ഉറപ്പാക്കിയ ഡയമണ്ടുകൾ, ഗ്യാരണ്ടീഡ് ബയ് ബാക്ക്, 100 %  വാല്യൂ ഓ ൺ ഗോൾഡ് എക്‌സ്‌ചേഞ്ച്, 100 % വാല്യൂ ഓൺ ഡയമണ്ട് എക്‌സ്‌ചേഞ്ച്, സ്വർണ്ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 916 ഹാൾ മാർക്കിങ്ങ്, 13 രാജ്യങ്ങളിലെ എല്ലാ ഷോറൂമുകളിൽ നിന്നും എല്ലാ ആഭരണങ്ങൾക്കും ആജീവനാന്ത ഫ്രീ മെയിന്റനൻസ്, അംഗീകൃത സ്രോതസ്സുകളിൽ നിന്നും ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വർണ്ണം, തൊഴിലാളികൾക്ക് കൃത്യമായ വേതനവും, ന്യായമായ ആനുകൂല്ല്യങ്ങളും എന്നിവയാണ് മലബാർ പ്രോമിസിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. 


1993ൽ സ്ഥാപിതമായത് മുതൽ ESG (Environment, Social & governance) ഉദ്യമങ്ങൾ മലബാർ ഗ്രൂപ്പിന്റെ പ്രാഥമിക പ്രതിബദ്ധതയാണ്. ലാഭ വിഹിതത്തിന്റെ 5 ശതമാനം ഇത്തരം ഉദ്യമങ്ങൾക്കായി ഗ്രൂപ്പ് നീക്കിവച്ചിരിക്കുന്നു. ആരോഗ്യം, വിശപ്പ് രഹിത ലോകം, പാർപ്പിടം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഗ്രൂപ്പ് ഊന്നൽ നൽകുന്നത്. സാമൂഹിക ബോധമുള്ളതും ഉത്തരവാദിത്തമുള്ളതുമായ ഒരു സ്ഥാപനമായി തുടരുക എന്ന നയത്തിന്റെ ഭാഗമായി ഉത്തരവാദിത്തത്തിന്റെയും സുസ്ഥിരതയുടെയും നയങ്ങൾ പ്രധാന ബിസിനസ്സിലേക്ക് സമന്വയിപ്പിച്ചുകൊണ്ട്, മലബാർ ഗ്രൂപ്പിന്റെ ഇഎസ്ജി ലക്ഷ്യങ്ങൾ ഇടയ്ക്കിടെ നവീകരിക്കപ്പെടുകയും ചെയ്യുന്നു. 

മലബാർ ഗോൾഡ് & ഡയമണ്ട്‌സിനെക്കുറിച്ച്

ഇന്ത്യൻ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുൻനിരയിൽ നിൽക്കുന്ന മലബാർ ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയാണ് 1993 ൽ സ്ഥാപിതമായ മലബാർ ഗോൾഡ് & ഡമണ്ട്‌സ്. 6.2 ബില്യൺ ഡോളറിന്റെ വാർഷിക വിറ്റുവരവുള്ള കമ്പനി നിലവിൽ ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡാണ്. ഇന്ന് ഇന്ത്യയിലുടനീളം നിരവധി ഓഫീസുകൾ, ഡിസൈൻ സെന്ററുകൾ, മൊത്തവ്യാപാര യൂണിറ്റുകൾ, ഫാക്ടറികൾ എന്നിവ കൂടാതെ ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, യുഎസ്എ,  യു.കെ, കാനഡ, ഓസ്‌ട്രേലിയ എന്നീ മേഖലകളിലെ 13 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 350 ലധികം ഔട്ട്‌ലെറ്റുകളുടെ ശക്തമായ റീട്ടെയിൽ ശൃംഖലയുമുണ്ട്.

4000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന്റെ തുടർച്ചയായ വിജയത്തിനായി 26ലധികം രാജ്യങ്ങളിൽ നിന്നുള്ള 21,000ത്തിലധികം പ്രൊഫഷണലുകൾ സ്ഥാപനത്തിനൊപ്പം ജോലി ചെയ്യുന്നു. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണിൽ നിന്നും ആഭരണങ്ങൾ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്. ഡിസൈനുകളിലൂടെയും, അതുല്ല്യമായ ശേഖരങ്ങളിലൂടെയും സ്വതന്ത്രരായ, ആധുനിക സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ട്രെൻഡി, ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ വാഗ്ദാനം ചെയ്യുന്ന റീട്ടെയിൽ ആശയമായ എംജിഡി  ലൈഫ് സ്റ്റൈൽ ജ്വല്ലറിയും ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നു. പ്രധാന ബിസിനസ്സുമായി ഉത്തരവാദിത്തവും, സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് കമ്പനി സ്ഥാപിതമായതുമുതൽ തന്നെ അതിന്റെ സിഎസ്ആർ പ്രവർത്തനങ്ങളിലും ഗ്രൂപ്പ് സജീവമാണ്. സ്ഥാപിതമായതുമുതൽ ഇഎസ്ജി (Env-ironment, Social & Governance) സംവിധാനത്തോട് ചേർന്നുനിൽക്കുന്നതാണ് സ്ഥാപനത്തിന്റെ പ്രാഥമിക നയനിലപാടുകൾ.


വിശപ്പ് രഹിത ലോകം, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാർപ്പിട നിർമ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കാണ് മലബാർ ഗ്രൂപ്പിന്റെ ഇഎസ്ജി പ്രവർത്തനങ്ങൾ ഊന്നൽ നൽകുന്നത്. സാമൂഹിക ബോധവും, പ്രതിബദ്ധതയും നിറഞ്ഞ ഒരു സ്ഥാപനമായി തുടരുന്നതിനായി, ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് ഇഎസ്ജി ലക്ഷ്യങ്ങൾ കൃത്യമായ ഇടവേളകളിൽ ശക്തിപ്പെടുത്തുന്നതിലും സ്ഥാപനം ശ്രദ്ധചെലുത്തുന്നു. സ്ഥാപനം പ്രവർത്തിക്കുന്ന ഇടങ്ങളിലെല്ലാം കമ്പനിയുടെ ലാഭത്തിന്റെ 5 ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam