പന്നൂ വധഗൂഢാലോചന; പിന്നില്‍ റോ ഉദ്യോഗസ്ഥനെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്

APRIL 30, 2024, 7:17 AM

വാഷിംഗ്ടണ്‍: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ റോയിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) വിക്രം യാദവാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. റോയുടെ അന്നത്തെ തലവന്‍ സുമന്ത് ഗോയലിന്റെ അനുമതി ഇതിനുണ്ടായിരുന്നുവെന്നും പത്രം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

യു.എസ്. രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയും എഫ്.ബി.ഐയും മറ്റ് ഏജന്‍സികളും നടത്തിയ അന്വേഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരുമായി വധഗൂഢാലോചനയ്ക്കു ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മോദിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ഇക്കാര്യം അറിയാമായിരുന്നു എന്നാണ് സി.ഐ.എയുടെ വിലയിരുത്തല്‍. എന്നാല്‍ ഇതിന് കൃത്യമായ തെളിവു ലഭിച്ചിട്ടില്ലെന്ന് സി.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ന്യൂഡല്‍ഹി, വാഷിങ്ടണ്‍, ഒട്ടാവ, ലണ്ടന്‍, പ്രാഗ്, ബെര്‍ലിന്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും വിദഗ്ധരുമുള്‍പ്പെടെയുള്ളവരുടെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.

ഹര്‍ദീപ് സിങ് നിജ്ജര്‍ എന്ന ഖലിസ്ഥാന്‍ ഭീകരന്‍ കഴിഞ്ഞവര്‍ഷം ജൂണില്‍ കാനഡയില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള പന്നൂന്‍ വധഗൂഢാലോചന പുറത്തുവന്നത്. ഇതിന്റെ പേരില്‍ ഇന്ത്യന്‍പൗരനായ നിഖില്‍ ഗുപ്തയെ യു.എസിന്റെ ആവശ്യപ്രകാരം ചെക്കസ്ലൊവാക്യ അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ ഇപ്പോഴും അവിടെ ജയിലിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam