ഗ്രേറ്റർ ഹ്യൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി (GHNSS) വിഷു ആഘോഷിച്ചു

APRIL 30, 2024, 9:46 AM

ഹ്യൂസ്റ്റൺ: 2024ലെ വിഷുദിനം ആഘോഷമാക്കി മാറ്റി ഗ്രേറ്റർ ഹ്യൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി. 2024 ഏപ്രിൽ 20ന് സ്റ്റാഫോർഡിൽ വച്ച് വിവിധ കലാപരിപാടികളുടെ അകമ്പടികളോടെ നടത്തപ്പെട്ട ആഘോഷം പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി. പരിപാടിയിൽ പങ്കെടുത്തവരുടെ കണ്ണിനും കരളിനും കുളിർമ്മയേക്കിയ വിഷുക്കണി ഒരുക്കി സംഘടകരും വേറിട്ട് നിന്നു.

നിറഞ്ഞ സദസിനു മുമ്പിൽ ഏഴ്തിരിയിട്ട വിളക്കിൽ ദീപം തെളിയിച്ചു പ്രസിഡന്റ് ഇന്ത്രജിത് നായർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നിഷ നായർ, ട്രഷറർ വിനീത സുനിൽ മറ്റു ബോർഡ് മെമ്പർമാരായ ഉണ്ണികൃഷ്ണൻ പിള്ള, സുനിത ഹരി, വിനോദ് മേനോൻ, വേണുഗോപാൽ, രതീഷ് നായർ, രശ്മി നായർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

സമുദായത്തിലെ മുതിർന്നവർ പങ്കെടുത്തവർക്ക് വിഷു കൈനീട്ടം നൽകി. തുടർന്ന് നടന്ന് കലാപരിപാടികൾ ഏവരുടെയും മനം കവർന്നു. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.

vachakam
vachakam
vachakam

GHNSS പുറത്തിറക്കുന്ന ന്യൂസ് ലെറ്ററിന്റെ പ്രകാശനം മുൻ പ്രസിഡന്റ് ഹരിഹരൻ നായർ നിർവഹിച്ചു. വിവിധ സേവന പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചുകൊണ്ട് യൂത്ത് വിങ്ങും, നൂതന ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ട് ബോർഡ് മെമ്പർ വിനോദ് മേനോനും വേറിട്ട് നിന്നു.

സമുദായ അംഗങ്ങൾ തന്നെ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും  ആഘോഷങ്ങൾക്ക് മറ്റു കൂട്ടി.

ശങ്കരൻകുട്ടി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam