നെതന്യാഹുവിന് മുന്നറിയിപ്പുമായി ബൈഡന്‍

APRIL 29, 2024, 9:16 AM

വാഷിങ്ടൺ: റഫയിലെ  ഇസ്രായേൽ അധിനിവേശത്തിനെതിരെ വീണ്ടും യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ . ബന്ദികളെ മോചിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനും ഇസ്രയേലിനും ഹമാസിനും മേൽ സമ്മർദ്ദം വർദ്ധിക്കുന്നതിനിടയിൽ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് തൻ്റെ നിലപാട് അറിയിച്ചു.

റഫയിൽ അഭയം പ്രാപിച്ച 10 ലക്ഷം പാലസ്തീനികളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ബൈഡൻ നെതന്യാഹുവുമായി സംസാരിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. റഫയിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാനും സംരക്ഷിക്കാനും നടപടി സ്വീകരിച്ചില്ലെങ്കിൽ ആക്രമണങ്ങളെ അമേരിക്ക ചെറുക്കുമെന്നും ബൈഡൻ പറഞ്ഞു. 

ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചും ഇരുവരും സംസാരിച്ചിട്ടുണ്ട്. ആക്രമണങ്ങള്‍ക്ക് മുമ്പ് അമേരിക്കയുടെ കാഴ്ചപ്പാടുകള്‍ പരിഗണിക്കുമെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി എബിസിയോട് പ്രതികരിച്ചു. 

vachakam
vachakam
vachakam

അമേരിക്കയുടെ ആശങ്കകളും വീക്ഷണങ്ങളും ശരിയായ രീതിയില്‍ പങ്കുവെക്കാന്‍ അവസരം ലഭിക്കുന്നത് വരെ റാഫയിലേക്ക് പോകില്ലെന്ന് ഇസ്രയേല്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അമേരിക്കയിലെ വിദ്യാര്‍ത്ഥികളുടെ പലസ്തീന്‍ അനുകൂല പ്രക്ഷോഭം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam