ലിങ്ക്ഡ്ഇൻ വഴി ചൈനീസ് ചാരന്മാരുടെ റിക്രൂട്ട്മെന്റ്; മുന്നറിയിപ്പുമായി യു.എസും 'ഫൈവ് ഐസ്' സഖ്യവും

JUNE 3, 2026, 10:29 PM

വാഷിംഗ്ടൺ: ലിങ്ക്ഡ്ഇൻ  ഉൾപ്പെടെയുള്ള പ്രൊഫഷണൽ സോഷ്യൽ മീഡിയ വെബ്‌സൈറ്റുകളിലൂടെയും ഓൺലൈൻ തൊഴിൽ പോർട്ടലുകളിലൂടെയും ചൈനീസ് ചാരന്മാർ വൻതോതിൽ ആളുകളെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും സഖ്യരാജ്യങ്ങളുടെയും രഹസ്യാന്വേഷണ ഏജൻസികൾ. ചരിത്രത്തിലാദ്യമായാണ് ചൈനയുടെ ഈ നീക്കത്തിനെതിരെ യു.എസും സഖ്യകക്ഷികളും ചേർന്ന് ഇത്തരമൊരു സംയുക്ത മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്.

യു.എസിന്റെ എഫ്.ബി.ഐ (FBI), ബ്രിട്ടന്റെ എം.ഐ.5 (MI5) എന്നിവയ്ക്ക് പുറമെ കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടുന്ന 'ഫൈവ് ഐസ്'  സഖ്യമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

തന്ത്രപ്രധാനമായ പ്രതിരോധ മേഖലയിലും വിദേശകാര്യ വകുപ്പുകളിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയും ഔദ്യോഗിക രഹസ്യങ്ങൾ കൈകാര്യം ചെയ്യാൻ അനുമതിയുള്ളവരെയുമാണ് ചൈനീസ് സൈനിക രഹസ്യാന്വേഷണ വിഭാഗം പ്രധാനമായും ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

ചൈനീസ് ചാരന്മാരോ അവരുടെ ഏജന്റുമാരോ സ്വകാര്യ കൺസൾട്ടൻസി സ്ഥാപനങ്ങൾ, തിങ്ക് ടാങ്കുകൾ, ഹ്യൂമൻ റിസോഴ്‌സ് (HR) കമ്പനികൾ എന്നിവയുടെ പ്രതിനിധികളെന്ന വ്യാജേനയാണ് ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രൊഫൈലുകൾ നിർമ്മിക്കുന്നത്. തുടർന്ന് വിദേശനയ വിദഗ്ദ്ധർക്കും പ്രതിരോധ അനലിസ്റ്റുകൾക്കുമായി ആകർഷകമായ തൊഴിൽ പരസ്യങ്ങൾ നൽകി ഇവരെ കെണിയിലാക്കും.

ആദ്യഘട്ടത്തിൽ റിപ്പോർട്ടുകളും ലേഖനങ്ങളും തയ്യാറാക്കാനെന്ന പേരിലാണ് ഇവരെ സമീപിക്കുക. ഇതിനായി നൂറു കണക്കിന് ഡോളർ മുതൽ ക്രിപ്‌റ്റോകറൻസി  വഴിയുള്ള വൻ തുകകൾ വരെ പ്രതിഫലമായി നൽകും. പിന്നീട് സാവധാനം ഇവരിൽ നിന്ന് സൈനിക താവളങ്ങളെക്കുറിച്ചും കപ്പലുകളുടെ നീക്കങ്ങളെക്കുറിച്ചുമുള്ള അതീവ രഹസ്യ വിവരങ്ങൾ ചോർത്തിയെടുക്കുകയാണ് ശൈലി. ഇതിനകം തന്നെ ചൈനീസ് കെണിയിൽ വീണ പല ഉദ്യോഗസ്ഥരെയും കണ്ടെത്തിയിട്ടുണ്ടെന്നും ഇവർക്കെതിരെ ക്രിമിനൽ നടപടികളും ജോലിയിൽ നിന്ന് പുറത്താക്കലും ഉൾപ്പെടെയുള്ള ശിക്ഷകൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ഏജൻസികൾ വ്യക്തമാക്കി.

ബെയ്ജിംഗുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നതിനിടയിലാണ് ഈ ചാര മുന്നറിയിപ്പ് വരുന്നത് എന്നത് ശ്രദ്ധേയമാണ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മാസം ബെയ്ജിംഗിലെത്തി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam