ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ ഭൂരിപക്ഷ വോട്ടോടെ അംഗീകാരം. 13 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ, റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
അറബ് രാജ്യങ്ങളുടെ പിന്തുയോടെയാണ് യുഎസ് പ്രമേയം പാസായത്. സ്ഥിരതയുള്ള ഒരു ഗാസയിലേക്കും ഇസ്രായേലിന് സുരക്ഷ ഉറപ്പാക്കുന്ന അന്തരീക്ഷത്തിലേക്കുമുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് യുഎസിലെ യുഎൻ അംബാസഡർ മൈക്ക് വാൾട്ട്‌സ് പറഞ്ഞു.
ഭാവിയിലെ പലസ്തീൻ രാഷ്ട്രത്തെക്കുറിച്ച് പ്രമേയത്തിൽ പരാമർശിക്കുന്നതിനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എതിർത്തു. പലസ്തീൻ രാഷ്ട്രപദവിയെ കൂടുതൽ ശക്തമായി പിന്തുണയ്ക്കുന്ന സ്വന്തം പ്രമേയം റഷ്യ അവതരിപ്പിച്ചിരുന്നു.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്രോവ് ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു. യുഎസ് പദ്ധതിയെ തങ്ങളുടെ ജനതയുടെ ദുരിതത്തിന്റെ തുടർച്ചയായും അധിനിവേശശ്രമമായും ഹമാസ് വിശേഷിപ്പിച്ചു.
ഈ രാഷ്ട്രീയ നീക്കങ്ങൾക്കിടയിലും, കഠിനമായ ശൈത്യകാലം ഗാസയിലെ പലസ്തീൻ ജനതയുടെ ദുരിതം വർദ്ധിപ്പിക്കുകയാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
