ഡണെലൺ, ഫ്‌ളാ: സെൻട്രൽ ഫ്‌ളോറിഡയിൽ കർഷകത്തൊഴിലാളികൾ സഞ്ചരിച്ച ബസുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട പിക്കപ്പ് ട്രക്കിന്റെ ഡ്രൈവറെ ഡി.യു.ഐ ചാർജിൽ അറസ്റ്റ് ചെയ്തു.
അപകടത്തിൽ എട്ട് പേർ മരിക്കുകയും എട്ട് പേർക്ക് ഗുരുതരമായി പരക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ആകെ 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.
യു.എസ്. ഹൈവേ 41ന് കിഴക്ക് സ്റ്റേറ്റ് റോഡ് 40ൽ ചൊവ്വാഴ്ച രാവിലെ 6:35ഓടെയായിരുന്നു അപകടം. അപകടസമയത്ത് തണ്ണിമത്തൻ വിളവെടുക്കുകയായിരുന്ന ഡന്നലോണിലെ കാനൺ ഫാമിലേക്ക് 46 കർഷകത്തൊഴിലാളികളെ കയറ്റിക്കൊണ്ടുപോകുകയായിരുന്നു സ്‌കൂൾ ബസ്.
ട്രക്കിന്റെ ഡ്രൈവർ ബ്രയാൻ ഹോവാർഡ് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് അറസ്റ്റിലായതായി ചൊവ്വാഴ്ച, ഫ്‌ളോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹൈവേ സേഫ്റ്റി ആൻഡ് മോട്ടോർ വെഹിക്കിൾസ് അറിയിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്