ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും. റാണയുടെ ഹർജി അമേരിക്കൻ സുപ്രീംകോടതി തള്ളി.
ഇതോടെ വർഷങ്ങളായി നീണ്ട ഇന്ത്യയുടെ നിയമ പോരാട്ടത്തിനാണ് വിരാമം ആയിരിക്കുന്നത്. 2008 ല്‍ നിരവധി പേരുടെ ജീവനെടുത്ത ഭീകരാക്രമണ കേസിലെ പ്രതിയാണ് തഹാവൂർ റാണ.
പാകിസ്താനില്‍ വേരുകളുള്ള കനേഡിയൻ പൗരനാണ് തഹാവൂർ റാണ. മുംബെെയില്‍ ഇയാളുടെ നേതൃത്വത്തില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 166 പേർക്കാണ് ജീവൻ നഷ്ടമായത്.
നിലവില്‍ ലോസ് ഏഞ്ചല്‍സ് മെട്രോപോളിറ്റൻ ഡിറ്റൻഷൻ സെന്ററിലുള്ള ഇയാളെ വിചാരണയ്ക്കായി എത്തിക്കാൻ വർഷങ്ങളായി ഇന്ത്യ ശ്രമം തുടരുകയാണ്.
ഇതിനെതിരെ നിരവധി ഹർജികളാണ് റാണ അമേരിക്കൻ ഫെഡറല്‍ കോടതികളില്‍ നല്‍കിയത്. എന്നാല്‍ ഇതെല്ലാം കോടതികള്‍ തള്ളുകയായിരുന്നു. യുഎസ് കോർട്ട് ഓഫ് അപ്പീലിലും റാണ അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ ഇവിടെ നിന്നെല്ലാം തിരിച്ചടി നേരിട്ടതോടെ അമേരിക്കൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സുപ്രീംകോടതിയും ഇന്ത്യയ്‌ക്കൊപ്പം നിന്നു. ഇതോടെയാണ് റാണയുടെ കൈമാറ്റം സാദ്ധ്യമായത്.
കഴിഞ്ഞ വർഷം നവംബർ 13 ന് ആയിരുന്നു റാണ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഈ മാസം 21 ന് ആയിരുന്നു ഹർജി പരിഗണിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്