വാഷിംഗ്ടണ്‍: ബംഗ്ലാദേശിനുള്ള എല്ലാ സഹായങ്ങളും യുഎസ് നിര്‍ത്തിവെച്ചു. നിലവിലുള്ള ഗ്രാന്റുകളും കരാറുകളും പദ്ധതികളും നിര്‍ത്തിവെക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിടുകയായിരുന്നു. യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റാണ് (USAID) ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
വിദേശ സഹായം വെട്ടിക്കുറയ്ക്കാനുള്ള ട്രംപിന്റെ തിരുമാനത്തിന്റെ ഭാഗമായാണ് നടപടി. ഉത്തരവ് സംബന്ധിച്ച അറിയിപ്പ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന് ട്രംപ് ഭരണകൂടം അയച്ചു. നേരത്തെ, ഇന്ത്യന്‍ വംശജമായ യുഎസ് കോണ്‍ഗ്രസ് അംഗം ശ്രീതാനേദര്‍ ഹിന്ദു വംശഹത്യയുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനും സഹായം നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ടിരുന്നു.
ഇസ്രയേലിനും ഈജിപ്തിനുമുള്ള സൈനിക ധനസഹായം ഒഴികെ നിലവിലുള്ള എല്ലാ വിദേശ സഹായങ്ങളും നിര്‍ത്തിവയ്ക്കുമെന്ന് യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിന്റെ ഉത്തരവില്‍ പറയുന്നു.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന് യുഎസിന്റെ തിരുമാനം കനത്ത തിരിച്ചടിയാകും. യുഎസ്എഐഡിയുടെ സഹായം ഏറ്റവും കൂടുതല്‍ ലഭിക്കുന്ന ഏഷ്യന്‍ രാജ്യമാണ് ബംഗ്‌ളാദേശ്. 2024 സെപ്തംബറില്‍, യുഎസ് 202 മില്യണ്‍ ഡോളറിന്റെ സഹായം ബംഗ്ലാദേശിന് വാഗ്ദാനം ചെയ്തിരുന്നു. ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ ഇതും മുടങ്ങി. ബംഗ്ലാദേശിലെ പൊതുജനാരോഗ്യരക്ഷാ പദ്ധതികള്‍ അടക്കം മുന്നോട്ട് പോകുന്നത് യുഎസ് സഹായത്താലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്