ശിക്ഷിക്കപ്പെട്ട പ്രോ-ലൈഫർമാർക്ക് മാപ്പ് നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

JANUARY 26, 2025, 5:38 AM

ന്യൂയോർക്: ഗർഭഛിദ്ര ക്ലിനിക്കുകൾക്ക് പുറത്ത് പ്രാർത്ഥിക്കുകയും ആസൂത്രിതമല്ലാത്ത ഗർഭധാരണങ്ങളിൽ സ്ത്രീകളെ ജീവിതം തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തതുൾപ്പെടെയുള്ള പ്രവൃത്തികൾക്ക് ശിക്ഷിക്കപ്പെട്ട 23 പ്രോ-ലൈഫ് പ്രതികൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാപ്പ് നൽകി.

'അവരെ പ്രോസിക്യൂട്ട് ചെയ്യേണ്ടിയിരുന്നില്ല. അവരിൽ പലരും പ്രായമായവരാണ്. ' പ്രസിഡന്റ് പറഞ്ഞു.'മാപ്പു നൽകുന്ന ഉത്തരവിൽ  ഒപ്പിടുന്നത് വലിയ ബഹുമതിയാണ്,' അദ്ദേഹം പറഞ്ഞു. ട്രംപ് ഒപ്പിട്ട ശേഷം, 'അവർ വളരെ സന്തോഷിക്കും' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന 52ാമത് വാർഷിക മാർച്ച് ഫോർ ലൈഫിന് ഒരു ദിവസം മുമ്പാണ് ട്രംപിന്റെ മാപ്പ് നൽകൽ പ്രഖ്യാപനം.

2021 മുതൽ, ബൈഡൻഹാരിസ് ഭരണകൂടത്തിന്റെ നീതിന്യായ വകുപ്പ് കുറഞ്ഞത് 50 പ്രോ-ലൈഫ് വക്താക്കൾക്കെതിരെ ക്രിമിനൽ അല്ലെങ്കിൽ സിവിൽ കേസുകൾ ഫ്രീഡം ഓഫ് ആക്‌സസ് ടു ക്ലിനിക് എൻട്രൻസസ് അഥവാ ഫെയ്‌സ് ആക്ടിന് കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. ഇരുപത്തിയൊന്ന് പേർ കുറ്റക്കാരായി, 10 പേർ തടവിലാണ്. മൂന്ന് പേരെ തടവിലാക്കി വിട്ടയച്ചു.

vachakam
vachakam
vachakam

ട്രംപ്  തന്റെ പ്രചാരണ വേളയിൽ അധികാരമേറ്റാൽ ഉടൻ തന്നെ ഈ പ്രോ-ലൈഫർമാർക്ക് മാപ്പ് നൽകുമെന്ന് സൂചിപ്പിച്ചിരുന്നു. 'ഇതിന്റെ പേരിൽ നിരവധി ആളുകൾ ജയിലിലാണ്,' ട്രംപ് ജൂണിൽ ഫെയ്ത്ത് ആൻഡ് ഫ്രീഡം കോളിഷൻ കോൺഫറൻസിൽ പറഞ്ഞു. 'ആദ്യ ദിവസം തന്നെ ഞങ്ങൾ അത് ഉടൻ പരിഹരിക്കും.'

ട്രംപ് തങ്ങൾക്ക് മാപ്പ് നൽകുമെന്ന വാഗ്ദാനം പാലിക്കുമെന്നും അതിനിടയിൽ ദൈവം അവരുടെ തടവ് തന്റെ മഹത്വത്തിനായി ഉപയോഗിക്കുമെന്നും അവർക്ക് ഉറപ്പുണ്ടായിരുന്നു. ഇപ്പോൾ മാപ്പ് ലഭിച്ച പ്രോ-ലൈഫ് പ്രതികളിൽ പലരും പറഞ്ഞു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam