ഷിക്കാഗോ : അമേരിക്കൻ മലയാളി സമൂഹത്തിൽ ആദ്യമായി ഇൻഡോ അമേരിക്കൻ റിപ്പബ്ലിക്ക് പാർട്ടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ട്രംപിന്റെ സത്യപ്രതിജ്ഞാദിവസം തന്നെ ഷിക്കാഗോയിൽ നടത്തുകയുണ്ടായി.
പ്രസ്തുത യോഗത്തിന്റെ ഉദ്ഘാടനം നോർത്ത് വെസ്റ്റേൺ മെഡിസിൻ ഡൽനേര ഹോസ്പിറ്റലിലെ സീനിയർ റേഡിയോളോജിസ്റ്റായ ദോ. ബിനു ഫിലിപ് നിർവഹിച്ചു. ആശംസകളർപ്പിച്ചു കൊണ്ട് മുൻ ഡിഫെൻസ് മെമ്പറും ബിസിനസ്മാനുമായ ലൂയി ഷിക്കാഗോ, റിസേർച് ആൻഡ് ഡെവലെപ്‌മെന്റ് സീനിയർ പ്രൊജക്റ്റ് മാനേജർ സോളി കുര്യൻ, ഫ്‌ളവേഴ്‌സ് ടി.വി. സി.ഇ.ഓ. ബിജു സക്കറിയ, ഗ്രേസ് പ്രിന്റിങ് സി.ഇ.ഒയും കേരളം എക്‌സ്പ്രസ്സ് മാനേജിങ് എഡിറ്ററുമായ റവ. ഡോ. ടൈറ്റസ് ഈപ്പൻ, യൂത്ത് പ്രീതിനിധി കാൽവിൻ കവലയ്ക്കൽ എന്നിവർ സംസാരിച്ചു.
യോഗത്തിൽ കോർഡിനേറ്റർ ജോഷി വള്ളിക്കളം സ്വാഗതവും ലാജി പട്ടരുുമഠത്തിൽ കൃതജ്ഞതയും അർപ്പിച്ചു. ഡോ. സിബിൾ ഫിലിപ്പ് പരിപാടികളുടെ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു. വിസ്മയ തോമസ് അമേരിക്കൻ നാഷണൽ ആന്തം ആലപിച്ചു.
ഈ പരിപാടിയുടെ സംഘാടകരായ മുന്നോട്ടു വന്ന ജോൺ പട്ടാപതി, മോനു വർഗീസ്, ടോമി
എടത്തിൽ, ശ്രീജയ നിഷാന്ത്, മോനി വർഗീസ്, ബിജു മുണ്ടയ്ക്കൽ, മനോജ് അച്ചേട്ട്, പീറ്റർ കുളങ്ങര, നിമ്മി കൊളാക്കൽ, ജൂബി വള്ളിക്കളം എന്നിവർ പ്രത്യേകം അഭിനന്ദനം ഏറ്റു വാങ്ങി.
ഈ പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിച്ച പരിപാടിയിൽ കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റം നഴ്‌സിംഗ് ഇന്നവേഷൻ ആൻഡ് റിസർച്ച് സെന്റർ സീനിയർ ഡയറക്ടർ ഡോ. സിമി ജസ്റ്റോ, ഫോമാ ആർ.വി.പി. ജോൺസൻ കണ്ണൂക്കാടൻ, സി.എം.എ. സെക്രട്ടറി ആൽവിൻ ഷിക്കൂർ, സി.എം.എ. ട്രഷറർ മനോജ് അച്ചേട്ട്, ഐ.എം.എ. മുൻ പ്രസിഡന്റ് റോയി നെടുംചിറ, കെ.സി.സി.എൻ.എ. പ്രസിഡന്റ് ഷാജി എടാട്ട് തുടങ്ങി നിരവധി പേർ പങ്കെടുത്തു.
അമേരിക്കയുടെ ഒരു സുവർണ്ണകാലഘട്ടമായിരിക്കും അടുത്ത നാലു വർഷത്തേക്ക് വരുവാനിക്കുന്നത് എന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രഖ്യാപിച്ച പ്രസിഡന്റ് ട്രംപിന്റെ വാക്കുകളെ വളരെ പ്രതീക്ഷയോടെയും പ്രത്യാശയോടെയുമാണ് നോക്കിക്കാണുന്നുവെന്നതിന്റെ ഒരു തെളിവായിരുന്നു ഷിക്കാഗോയിലെ ജനശ്രദ്ധയാകർഷിച്ച ഈ സമ്മേളനം
ജോഷി വള്ളിക്കളം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്