ഗാസയിലെ അഭയാര്‍ഥികളെ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണം; യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 

JANUARY 26, 2025, 6:26 AM

വാഷിങ്ടണ്‍: ഗാസയിലെ അഭയാര്‍ഥികളെ ഈജിപ്റ്റ്, ജോര്‍ദാന്‍ തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ ഏറ്റെടുക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം തകര്‍ത്ത ഗാസയെ വൃത്തിയാക്കണമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചേ മതിയാകൂ എന്നും ട്രംപ് വ്യക്തമാക്കി. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി താന്‍ ഇക്കാര്യം സംസാരിച്ചു. ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍-സിസിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ജോര്‍ദാന്‍ തയ്യാറായതില്‍ രാജ്യത്തെ അഭിനന്ദിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ഈജിപ്റ്റും ജോര്‍ദാനും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കണം. 10.50 ലക്ഷം ആളുകളെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഗാസ മുനമ്പ് ആകെ താറുമാറായികിടക്കുകയാണ്. ഗാസയില്‍ കഴിഞ്ഞ കുറേ നാളുകളായി സംഘര്‍ഷമുണ്ടാകുന്നു. നിരവധി പേരാണ് അവിടെ മരിച്ചുവീഴുന്നത്. അതിനാല്‍ അറബ് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് അവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഈ സ്ഥലത്ത് അവര്‍ക്ക് സമാധാനത്തോടെ ജീവിക്കാനാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam