സാൻ അന്റോണിയോ: സാൻ അന്റോണിയോയിലെ അപ്പാർട്ട്‌മെന്റിൽ ഒരു കുടുംബാംഗം ദുരിതത്തിലാണെന്നും അടിയന്തര സഹായം ആവശ്യമാണെന്നും ബുധനാഴ്ച വൈകുന്നേരം ലഭിച്ച ഒരു കോളിന് മറുപടി നൽകുന്നതിനിടെ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചതായി പോലീസ് പറഞ്ഞു.
പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ, അവർക്കെതിരെ ഒന്നിനുപുറകെ ഒന്നായി പ്രതി 46 കാരനായ ബ്രാൻഡൻ സ്‌കോട്ട് പൗലോസ് വെടിയുതിർക്കുകയായിരുന്നുവെന്ന് സാൻ അന്റോണിയോ പോലീസ് മേധാവി ബിൽ മക്മാനസ് പറഞ്ഞു.
മണിക്കൂറുകളോളം നീണ്ട സംഘർഷത്തിന് ശേഷം പ്രതിയെ അപ്പാർട്ട്‌മെന്റിൽ വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തിയതായി മക്മാനസ് പറഞ്ഞു. ഇത് സ്വയം വരുത്തിയതണോ അതോ വിളിച്ചുവരുത്തിയ സ്വാറ്റ് സംഘത്തിൽ നിന്നുള്ളതണോ എന്ന് അവർ ഇപ്പോഴും അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജീവന് ഭീഷണിയല്ലാത്ത പരിക്കുകൾക്ക് എല്ലാ ഉദ്യോഗസ്ഥരും ചികിത്സയിലാണെന്ന് അധികൃതർ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല, എന്നാൽ അവരിൽ ഒരോരുത്തർക്കും സേനയിൽ നാല് മുതൽ എട്ട് വർഷം വരെ പരിചയമുണ്ടെന്ന് മക്മാനസ് പറഞ്ഞു.
വെടിവയ്പ്പിൽ ഉൾപ്പെട്ട പ്രതിയെ ജനുവരി 18 ന് ആക്രമണം, മദ്യപിച്ച് വാഹനമോടിക്കൽ എന്നീ രണ്ട് കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. മക്മാനസ് പറയുന്നതനുസരിച്ച്, അദ്ദേഹം നിലവിൽ ജാമ്യത്തിലാണ്
പി.പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്