ഫൊക്കാന അഡ്വൈസറി ബോർഡ്, ഫൗണ്ടേഷൻ, കമ്മിറ്റി ചെയർസ് എന്നിവരുടെ മീറ്റിങ്ങ് നവ്യഅനുഭവമായി

OCTOBER 11, 2024, 8:24 PM

ന്യൂയോർക്ക് : ഫൊക്കാനയുടെ അഡ്വൈസറി ബോർഡ്, ഫൗണ്ടേഷൻ, കമ്മിറ്റി ചെയർസ് എന്നിവരുടെ മീറ്റിങ്ങ് ഫൊക്കാന പ്രവർത്തനത്തിൽ നവ്യഅനുഭവമായി. ഈ കമ്മിറ്റികളിൽ ഉള്ളത് ഫൊക്കാനയുടെ സീനിയർ മെംബേർസ് ആണ്. അവരുടെ മീറ്റിംഗ് കൂടുകയും അവരുടെ അഭിപ്രായങ്ങൾ തേടുകയും ആ  അഭിപ്രായങ്ങളെ ക്രോഡീകരിച്ചുകൊണ്ട് ഫൊക്കാനയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്താനുമുള്ള  പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേത്യത്വത്തിൽ ഉള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തെ ഫൊക്കാനയുടെ സീനിയർ നേതാക്കൾ ഐക്യഖണ്ഡേന പ്രശംസിച്ചു. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു മീറ്റിങ് സംഘടിപ്പിച്ചതെന്ന് ഏവരും അഭിപ്രയപെട്ടു.

അഡ്വൈസറി ബോർഡ് ചെയർ ജോൺ പി. ജോൺ,അഡ്വൈസറി ബോർഡ് സെക്രട്ടറി വിനോദ് കെ.ആർ.കെ, ഫൗണ്ടേഷൻ ചെയർ മാത്യു വർഗീസ്, ഫൗണ്ടേഷൻ വൈസ് ചെയർ സുധ കർത്താ,  ഫൗണ്ടേഷൻ മെംബേർസ് ആയ ഷാജൂ സാം,  ബ്രിജിത്ത് ജോർജ്, കമ്മിറ്റി ചെയേർസ് ആയ മാമ്മൻ സി. ജേക്കബ് (എത്തിക്കിസ് കമ്മിറ്റി), ഫിലിപ്പോസ് ഫിലിപ്പ് (ലീഗൽ മാറ്റേഴ്‌സ് ), ജോയി  ഇട്ടൻ (കേരളാ കൺവെൻഷൻ ചെയർ), സജി പോത്തൻ (ഫിനാൻസ്) ഡോ. ആനി പോൾ (പൊളിറ്റിക്കൽ), ബിജു ജോർജ് (പൊളിറ്റിക്കൽ കോ -ചെയർ, കാനഡ), ഗീത ജോർജ് (സാഹിത്യം) എന്നിവരും ഫൊക്കാന ഭാരവാഹികൾ ആയ പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് എന്നിവരും പങ്കെടുത്തു.

ഇലക്ഷൻ വരുമ്പോൾ സംഘടനകളിൽ രണ്ട് ചേരികളിലായി മത്സരിക്കുന്നത് സ്വാഭാവികമാണ്. ഇലക്ഷന് ശേഷം ഒറ്റകെട്ടായി മുന്നോട്ട് പോകേണ്ടുന്നത് ഓരോ സംഘടനകൾക്കും അനിവാര്യമാണ്. ഫൊക്കാനയിലും അങ്ങനെ തോളോട് തോള്  ചേർന്ന് പ്രവർത്തിക്കുകയും ഏവരെയും ഓരോ കുടകിഴിൽ കൊണ്ടുവന്ന്  അവരുടെ അഭിപ്രായങ്ങൾ കുടി ആരാഞ്ഞ് ഫൊക്കാന പ്രവർത്തനം മുന്നോട്ട് നയിക്കുന്ന പ്രസിഡന്റ് സജിമോൻ ആന്റണിയുടെയും, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താന്റെയും, ട്രഷറർ ജോയി ചാക്കപ്പന്റെയും ടീമിന്റെയും പ്രവർത്തനങ്ങളെ അഡ്വൈസറി ബോർഡ് ചെയർ ജോൺ പി. ജോൺ, അഡ്വൈസറി ബോർഡ് സെക്രട്ടറി വിനോദ് കെ.ആർ.കെ, ഫൗണ്ടേഷൻ ചെയർ മാത്യു വർഗീസ്, ഫൗണ്ടേഷൻ വൈസ് ചെയർ സുധ കർത്താ, സാഹിത്യ കമ്മിറ്റി ചെയർ ഗീത ജോർജ്, ഫൗണ്ടഷൻ മെംബേർ ഷാജൂ സാം തുടങ്ങി പങ്കെടുത്ത എല്ലാവരും ഓരോ സ്വരത്തിൽ അഭിനന്ദിച്ചു.

vachakam
vachakam
vachakam

കഴിഞ്ഞ വർഷങ്ങളിൽ ഫൊക്കാനയെ നയിച്ച നേതാക്കളെ കൂടി ഉൾപ്പെടുത്തി ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിലും സീനിയർ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി. ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാ സഹായവും സഹകരണവും അവർ വാഗ്ദാനം ചെയ്തു.

ശ്രീകുമാർ ഉണ്ണിത്താൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam