ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് 11 -ാമത് നാഷണൽ ചീട്ടുകളി മത്സരം ആവേശോജ്വലമായി

OCTOBER 1, 2024, 8:06 AM

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 11 -ാമത് നാഷണൽ ചീട്ടുകളി മത്സരങ്ങൾക്ക് തിരശ്ശീല വീണപ്പോൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ നാഷണൽ ചീട്ടുകളി മത്സരങ്ങളിൽ 28 (ലേലം) മത്സ രത്തിൽ ആഷ്‌ലി ജോർജ്ജ്, പ്രിൻസ് ഈപ്പൻ, ഷിനു രാജപ്പൻ എന്നിവരുടെ ടീം ഒന്നാം സമ്മാനമായ സെന്റ് മേരീസ് പെട്രോളിയം സ്‌പോൺസർ ചെയ്യുന്ന 1501 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ Royal Groceries & Kitchen സ്‌പോൺസർ ചെയ്യുന്ന 751 ഡോളറും എവർറോളിംഗ് ട്രോഫിയും ബെന്നി പടിഞ്ഞാറേൽ, സിബി കദളിമറ്റം, ജിബി കൊല്ലപ്പിള്ളി എന്നിവരുടെ ടീമും, മൂന്നാം സമ്മാനമായ Cleartax Consulting സ്‌പോൺസർ ചെയ്യുന്ന 501 ഡോളറും എവർറോളിംഗ് ട്രോഫിയും ജോണി പൂത്തുറ & ടീമും, നാലാം സമ്മാനമായ ജോയി നെല്ലാമറ്റം സ്‌പോൺസർ ചെയ്യുന്ന 251 ഡോളറും ട്രോഫിയും സതീശൻ, ജോൺസൺ, തോമസ് കടിയമ്പള്ളി എന്നിവരുടെ ടീമും കരസ്ഥമാക്കി.


വളരെ വാശിയേറിയ റമ്മി മത്സരത്തിൽ ഒന്നാം സ്ഥാനം ബിജു പെരികലം Urban cleaners സ്‌പോൺസർ ചെയ്യുന്ന 1501 ഡോളറും ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം Curry Leaves സ്‌പോൺസർ ചെയ്യുന്ന 751 ഡോളറും ട്രോഫിയും ബിജോയി കാപ്പൻ കരസ്ഥമാക്കി. മൂന്നാം സമ്മാനമായ പീറ്റർ കുളങ്ങര സ്‌പോൺസർ ചെയ്യുന്ന 501 ഡോളറും ട്രോഫിയും അഖൽ കണ്ണന്താനം, നാലാം സമ്മാനമായ സൈമൺ ചക്കാലപടവിൽ സ്‌പോൺസർ ചെയ്യുന്ന 251 ഡോളറും ട്രോഫിയും ലൂക്കാച്ചൻ പൂഴി
ക്കുന്നേലും സ്വന്തമാക്കി.

vachakam
vachakam
vachakam


ടെക്‌നിക്കൽ സൈഡിൽ നമ്മളെ ഹെൽപ് ചെയ്ത സനീഷ് ജോണിന് സോഷ്യൽ ക്ലബ്ബിന്റെ നന്ദി അറിയിക്കുന്നു. അതോടൊപ്പം ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ഈ ജനകീയ ചീട്ടുകളി മത്സരം ഉജ്ജ്വലവിജയമാക്കിത്തന്ന ഷിക്കാഗോയിലെ നല്ലവരായ സുഹൃത്തുക്കൾക്കും, ഈ മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, എല്ലാ സ്‌പോൺസർമാർക്കും നന്ദിയോടൊപ്പം വിജയിച്ച എല്ലാ ടീമുകൾക്കും ആശംസകളും നേരുന്നതായി ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പ്രസിഡന്റ് സിബി കദളിമറ്റം, വൈസ് പ്രസിഡന്റ് ജെസ്സ്‌മോൻ പുറമഠം, സെക്രട്ടറി സിബി കൈതക്കത്തൊട്ടിയിൽ, ട്രഷറർ ജോമോൻ തൊടുകയിൽ, ജോയിന്റ് സെക്രട്ടറി സാബു പടിഞ്ഞാറേൽ എന്നിവരും ടൂർണമെന്റ് കോഓർഡിനേറ്റേഴ്‌സ് ആയ അഭിലാഷ് നെല്ലാമറ്റം, റോയി മുണ്ടപ്പറമ്പിൽ, പ്രസാദ് വെള്ളിയൻ, ബിജോയി കാപ്പൻ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ജഡ്ജ് അലക്‌സ് പടിഞ്ഞാറേൽ, മനോജ് അമ്മായികുന്നേൽ, ടെക്‌നിക്കൽ കോ -ഓർഡിനേറ്റർ മനോജ് വഞ്ചിയിൽ എന്നിവർ സംയുക്തമായി അറിയിച്ചു.

vachakam
vachakam
vachakam

vachakam
vachakam
vachakam


മാത്യു തട്ടാമറ്റം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam