മിയാമിയിൽ സാമൂഹ്യപ്രവർത്തകൻ ഡൈ്വറ്റ് വെൽസ് വെടിയേറ്റു മരിച്ചു

OCTOBER 12, 2025, 8:45 AM

ഫ്‌ളോറിഡ: മിയാമിയിലെ ലിബർട്ടി സിറ്റിയിലെ സാമൂഹ്യപ്രവർത്തകനും റസ്റ്റോറന്റ് ഉടമയുമായ ഡൈ്വറ്റ് വെൽസ് വെള്ളിയാഴ്ച രാത്രി തന്റെ ബിസിനസ്സ് സ്ഥാപനത്തിന്റെ മുന്നിൽ വെടിയേറ്റ് മരിച്ചു.

5090 NW 17th Ave ലെ അദ്ദേഹത്തിന്റെ 'Winning And Won Turkey Legs' റസ്റ്റോറന്റിനു മുന്നിൽ ശനിയാഴ്ച മുഴുവൻ ആളുകൾ ദുഃഖചരണം നടത്തി. 'സ്‌ക്രീമർ' എന്നറിയപ്പെട്ടിരുന്ന വെൽസിന്റെ ചിത്രങ്ങളോടു കൂടിയ മൊബൈൽ ബിൽബോർഡ് അവിടെ പ്രദർശിപ്പിച്ചു.

40 വയസ്സുള്ള വെൽസ് സ്ഥാപിച്ച 'Bikes Up, Guns Down' എന്ന പൈതൃകപ്രസ്ഥാനത്തിലൂടെ കൈവരിച്ച സാമൂഹികമാറ്റത്തിനാണ് ആളുകൾ ആദരവ് അറിയിച്ചത്. ഗോൾസിൽ തോക്കുകൾ ഒഴിവാക്കാൻ പ്രചോദനം നൽകിയ അദ്ദേഹത്തിന്റെ ആഹ്വാനം അനുസരിച്ചാണ് ഡസൻ കണക്കിന് കുട്ടികൾ ബൈക്കുകളുമായി സംഭവ സ്ഥലത്ത് എത്തിയതും.

vachakam
vachakam
vachakam

'സ്‌ക്രീമറിന് ഒരു കരം ബൈക്‌സ് അപ്പ്, ഗൺസ് ഡൗൺ' എന്ന ശബ്ദം നിറഞ്ഞു നിന്നു.

'തനിക്കു പിറന്നുവളർന്ന ലിബർട്ടി സിറ്റിയിലേക്കു തിരികെ വന്ന് സമൂഹത്തെ മാറ്റിയെടുക്കാനായിരുന്നു ഡൈ്വറ്റിന്റെ ദൗത്യമെന്ന്.' അദ്ദേഹത്തിന്റെ സഹോദരൻ ക്വിന്റൻ പറഞ്ഞു:

'ബൈക്ക് ട്രിക്‌സുകളും ആ യുവാക്കളുടെ കോർഡിനേഷൻ പരിശീലനവും തന്നെയാണ് അദ്ദേഹത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ഓർമ്മ.'. കമ്മ്യൂണിറ്റി ആക്ടിവിസ്റ്റ് ടവാന ഐക്കൻസ് പറഞ്ഞു:

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam