ഡാളസ്: ഡാളസ് എപ്പിസ്‌കോപ്പൽ രൂപതയുടെ എട്ടാമത്തെ ബിഷപ്പായി വെരി റെവറന്റ് റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു. കഴിഞ്ഞ സെപ്തംബർ 6ന് ഡാളസിലെ ചർച്ച് ഓഫ് ദി ഇൻകാർനേഷനിൽ വെച്ച് നടന്ന ചടങ്ങിൽ, എപ്പിസ്‌കോപ്പൽ സഭയിലെ പ്രൈമേറ്റും പ്രിസൈഡിംഗ് ബിഷപ്പുമായ മോസ്റ്റ് റവ. സീൻ വാൾട്ടർ റോവ് മുഖ്യ കാർമ്മികനായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 30ലധികം ബിഷപ്പുമാരും 100ൽ അധികം വൈദികരും ചടങ്ങിൽ പങ്കെടുത്തു. ആംഗ്ലിക്കൻ കമ്മ്യൂണിയൻ ജനറൽ സെക്രട്ടറി റവ. ആന്റണി പോഗ്ഗോ, ഘാനയിലെ കൊഫോറിഡുവ രൂപതയുടെ ബിഷപ്പ് റവ. ഫെലിക്‌സ് അന്നാൻസി, ഹോണ്ടുറാസ് രൂപതയുടെ ബിഷപ്പ് റവ. ലോയ്ഡ് അലൻ, ഡൊമിനിക്കൻ റിപ്പബ്ലിക് രൂപതയുടെ ബിഷപ്പ് റവ. മോയ്‌സസ് ക്വസാഡ മോട്ട എന്നിവർ പങ്കെടുത്ത പ്രമുഖരിൽ ചിലരാണ്. ടെന്നസി രൂപതാ ബിഷപ്പ് റവ. ജോൺ സി. ബോവർഷ്മിഡ് ചടങ്ങിൽ പ്രസംഗിച്ചു. ദൈവഹിതത്തിന് പൂർണ്ണമായി സമർപ്പിക്കുന്നു എന്നതിന്റെ സൂചനയായി, ചടങ്ങിനിടെ പുതിയ ബിഷപ്പ് നിലത്ത് സാഷ്ടാംഗം പ്രണമിച്ചു.
സേവനങ്ങൾക്ക് സംഭാവന നൽകിയവരുടെ പ്രതിനിധികൾ ചടങ്ങിനിടെ പ്രൈസിന് മോതിരം, കുരിശ്, കിരീടം, അംശം, ക്രൊസിയർ എന്നിവ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ കൈമാറി. തുടർന്ന് വിശുദ്ധ കുർബാനയും വിരുന്നും നടന്നു.
മുൻ ബിഷപ്പ് ജോർജ്ജ് സംനർ വിരമിക്കുന്നതോടെ ബിഷപ്പ് കോഡ്ജ്യൂട്ടേറ്റായി പ്രവർത്തിക്കുന്ന പ്രൈസ്, ഡാളസ് രൂപതയുടെ പുതിയ ബിഷപ്പായി ചുമതലയേൽക്കും. കഴിഞ്ഞ മെയിൽ നടന്ന രണ്ട് വോട്ടെടുപ്പുകളിലൂടെയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ചടങ്ങിൽ റൈറ്റ് റെവറന്റ് ജെന്നിഫർ ആൻ ആൻഡിസൺ (ടൊറന്റോ രൂപതയുടെ സഫ്രഗൻ ബിഷപ്പ്),റൈറ്റ് റെവറന്റ് ജോൺ ക്രോഫോർഡ് ബോവർഷ്മിഡ്റ്റ് (ടെന്നസി രൂപതയുടെ ബിഷപ്പ്), റൈറ്റ് റെവറന്റ് ജോർജ്ജ് റോബിൻസൺ സമ്മർ (ഡാളസ് രൂപതയുടെ ബിഷപ്പ്),റവ. എറിക് കെ. ജെ. ഗ്രോൺബെർഗ് (നോർത്തേൺ ടെക്‌സസ് നോർത്തേൺ ലൂസിയാന സിനഡ്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് ഓഫ് അമേരിക്ക),റവ. ലിനോ അക്വിലിനോ ലാറ (സാൻ ഫ്രാൻസിസ്‌കോ ഡി ആസിസ്, ഡാളസ്),റവ. സമീറ പേജ് (ഹോളി നേറ്റിവിറ്റി & ഗേറ്റ്‌വേ ഓഫ് ഗ്രേസ്, പ്ലാനോ),റവ. ടോം സ്മിത്ത് (സെന്റ് പോൾസ്, പ്രോസ്പർ), റവ. റോയ് തോമസ് (സെന്റ് ആൻഡ്രൂസ്, ഫാർമേഴ്‌സ് ബ്രാഞ്ച്), ആൻഡ്രൂ ഹോയ്ൽ & ഇൻഗ്രിഡ് ഹോയ്ൽ (സെന്റ് ഡൺസ്റ്റൻസ്, ഹ്യൂസ്റ്റൺ), അഡെൽ ഇച്ചിലിയൻ & തിമോത്തി എ. മാക്ക് (സെന്റ് മാത്യൂസ് കത്തീഡ്രൽ, ഡാളസ്) എന്നീ പ്രമുഖർ സഹ കാർമീകരായി പങ്കെടുത്തു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്