ന്യൂയോർക്ക്/പുന്നാട്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2026 -2029 കാലയളവിലേക്കുള്ള സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. ഡാനിയേൽ വർഗീസ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. 'സേവനത്തിനായി വിളിക്കപ്പെട്ടു, സഭയോട് പ്രതിബദ്ധതയുള്ളവൻ' എന്ന മുദ്രാവാക്യവുമായാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നോർത്ത് അമേരിക്കാ കാനഡ ഭദ്രാസനത്തിൽ നിന്നുള്ള സഭാ പ്രതിനിധി മണ്ഡലംഗങ്ങളുടെ വോട്ട് വിജയ പരാജയങ്ങൾ നിർണയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കും.
പുന്നാട് സെഹിയോൻ മാർത്തോമ്മാ ചർച്ചിലെ വികാരിയായി സേവനമനുഷ്ഠിക്കുന്നു.
വൈദിക ശുശ്രൂഷയിൽ 33 വർഷത്തെ ദീർഘമായ പ്രവൃത്തിപരിചയം അദ്ദേഹത്തിനുണ്ട്. ഇതിനോടകം ഇരുപതിലധികം ഇടവകകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വേൾഡ് വിഷൻ പ്രോജക്ട് അഡ്മിനിസ്ട്രേറ്റർ, കൊട്ടാരക്കര ജൂബിലി മന്ദിരം സൂപ്രണ്ട്, തിരുവനന്തപുരംകൊല്ലം ഭദ്രാസന സെക്രട്ടറി തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ സഭാ കൗൺസിൽ, സെമിനാരി ഗവേണിംഗ് ബോർഡ് എന്നിവയിലും അംഗമായിരുന്നു.
വിനയത്തോടും ഉത്തരവാദിത്തത്തോടും വിശ്വസ്തതയോടും കൂടി സഭയെ സേവിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് റവ. ഡാനിയേൽ വർഗീസ് അറിയിച്ചു. 2030ൽ വിരമിക്കാനിരിക്കുന്ന അദ്ദേഹത്തിന്, സഭയുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനുള്ള അവസാന അവസരം കൂടിയാണിതെന്ന് പോസ്റ്ററിൽ വ്യക്തമാക്കുന്നു.
പ്രാർത്ഥനാപൂർവ്വമായ പിന്തുണയും വോട്ടും അഭ്യർത്ഥിച്ചുകൊണ്ട് അടൂർ ഭദ്രാസനത്തിലെ കൊറ്റമ്പള്ളി ബെഥേൽ ഇടവകാംഗമായ അദ്ദേഹം സഭാ മണ്ഡലം അംഗങ്ങളോട് സഹകരണം തേടി.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
