പിസിനാക്ക് പ്രയർ ലൈൻ ഉദ്ഘാടനം ചെയ്തു

JANUARY 24, 2025, 9:10 PM

ഷിക്കാഗോ: 2026 ൽ ഷിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത്തെ പിസിനാക്കിന്റെ ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഗോള വ്യാപകമായ പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. ജനുവരി 18 ശനിയാഴ്ച ഐപിസി ഹെബ്രോൻ ഗോസ്പൽ  സെന്ററിൽ നടന്ന സമ്മേളനത്തിൽ പാസ്റ്റർ പി.സി. മാമനാണ് പ്രയർ ലൈൻ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചത്. എഫ്പിസിസി കൺവീനർ ഡോ. വില്ലി എബ്രഹാം അധ്യക്ഷൻ ആയിരുന്നു.

നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പി.വി. മാമൻ ആമുഖ പ്രസ്താവന നടത്തി. ലോക്കൽ പ്രയർ കോർഡിനേറ്റർമാരായ പാസ്റ്റർ ആൻഡ്രൂസ് കെ. ജോർജ്, പാസ്റ്റർ ബാബു കുമ്പഴ, ചാക്കോ തോമസ്, സിസ്റ്റർ ജോയ്‌സ് സ്റ്റീഫൺസൻ, സിസ്റ്റർ മിനി ജോൺസൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൻ തീം അവതരിപ്പിച്ചു. ലോഗോയുടെ പ്രകാശനവും വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും പാസ്റ്റർ ജോസഫ് കെ. ജോസഫ്, പാസ്റ്റർ എം.ജി. ജോൺസൺ എന്നിവർ നിർവഹിച്ചു.


vachakam
vachakam
vachakam

വിവിധ സബ് കമറ്റികളുടെ സമർപ്പണ പ്രാർഥന പാസ്റ്റർ ജോൺ ടി. കുര്യൻ നടത്തി. റവ. ജോർജ് മാത്യു പുതുപ്പള്ളി മുഖ്യാതിഥി ആയിരുന്നു. നാഷണൽ ഭാരവാഹികളായ സെക്രട്ടറി സാം മാത്യു, ട്രഷറർ  പ്രസാദ് ജോർജ്, ഇംഗ്ലീഷ് വിഭാഗം കൺവീനർ ഡോ. ജോനാഥൻ ജോർജ്, ലേഡീസ് കോർഡിനേറ്റർ ജീന വിൽസൺ എന്നിവർ ഉൾപ്പെടെ നിരവധി സംസ്ഥാന പ്രതിനിധികൾ ഓൺലൈനിലൂടെ മീറ്റിംഗിൽ പങ്കെടുത്തു.

നാഷണൽ കമ്മിറ്റിയംഗം ഷെറി ജോർജിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. ലോക്കൽ കൺവീനർമാരായ ഡോ. ടൈറ്റസ് ഈപ്പൻ, പാസ്റ്റർ ജിജു ഉമ്മൻ, സെക്രട്ടറിമാരായ ഡോ. ബിജു ചെറിയാൻ, ജോൺ മത്തായി, ട്രഷറർമാരായ കെ.ഒ. ജോസ് സിപിഎ, വർഗീസ് സാമുവേൽ എന്നിവർ പ്രാദേശിക ക്രമീകരണങ്ങൾ ചെയ്തു.

കുര്യൻ ഫിലിപ്പ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam