ഒക്‌ലഹോമ സിറ്റി: ഗാർഹിക പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജനപ്രതിനിധി ടൈ ബേൺസ് രാജിവെക്കണമെന്ന് ഒക്‌ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് ആവശ്യപ്പെട്ടു. പൊതുജനങ്ങളോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് ബേൺസ് സ്ഥാനമൊഴിയണമെന്നും, ഇത്തരം കുറ്റകൃത്യങ്ങൾ ഗൗരവമായി കാണണമെന്നും ഗവർണർ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം, ഗാർഹിക പീഡനത്തിനും ആക്രമണത്തിനും ബേൺസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി ഒക്‌ലഹോമ അറ്റോർണി ജനറൽ ഡ്രമ്മണ്ട് അറിയിച്ചിരുന്നു. നവംബർ 2024, ഏപ്രിൽ 25, 2025 തിയതികളിൽ കുടുംബാംഗങ്ങളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളിലാണ് 46കാരനായ ബേൺസ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്.
സംഭവത്തിൽ ബേൺസിന് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും, പ്രൊബേഷൻ കാലയളവിലേക്ക് ഇത് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ശിക്ഷയുടെ ഭാഗമായി, ബേൺസ് ഒരു ബാറ്ററേഴ്‌സ് ഇന്റർവെൻഷൻ പ്രോഗ്രാമിൽ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
2018 മുതൽ ഒക്‌ലഹോമയിലെ 35-ാം ഹൗസ് ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ടൈ ബേൺസ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്