എൻ.എസ്.എസ് ഷിക്കാഗോയുടെ വുമൻസ് ഫോറം സഖി ഡിസംബർ 15ന് സമൂഹത്തിലെ നിസ്സഹായരായ കുട്ടികൾക്കായി ഒരു വിജയകരമായ ടോയ് ഡ്രൈവ് സംഘടിപ്പിച്ചു.
സഖിക്കു സുമനസ്സുകളുടെ സഹായത്താൽ വെറും നാലു ദിവസത്തിനുള്ളിൽ 100ലേറെ കളിപ്പാവകൾ ശേഖരിക്കാൻ സാധിച്ചു.
കളിപ്പാവകൾ ഡിസംബർ 18ന് യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിലെ സംഭാവനാ കേന്ദ്രത്തിൽ എത്തിച്ചു.
അർഹരായ കുടുംബങ്ങളെ കണ്ടെത്തി അവിടെ നിന്ന് കളിപ്പാവകൾ വിതരണം ചെയ്തു.
ഇതിൽ പങ്കെടുത്ത എല്ലാവർക്കും ഇത് ഒരു അനുഗ്രഹീത അനുഭവമായി.
അഞ്ജലി മലയിൽ, അനിത പിള്ള, സുകുമാരി പിള്ള, കലാ ജയൻ, ലക്ഷ്മി സുരേഷ്, അഞ്ജലി മുരളീധരൻ എന്നിവർ നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്