നോർത്ത് അമേരിക്ക ഭദ്രാസന ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിക്ക് ഡാലസ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

DECEMBER 29, 2024, 12:56 PM

ഡാലസ് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിക്ക് ഡി.എഫ്.ഡബ്ലിയു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. ഇന്ന് (ഡിസംബർ 28 ശനിയാഴ്ച) ഉച്ചക്കുശേഷം എത്തിച്ചേർന്ന തിരുമേനിയെ ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച് അസിസ്റ്റന്റ് വികാരി എബ്രഹാം തോമസ്, ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം, ഡാലസ് സെന്റ്  പോൾസ് മാർത്തോമാ ചർച്ച് വൈസ് പ്രസിഡന്റ് കുരിയൻ ഈശോ, ട്രസ്റ്റി എ.ബി. തോമസ്, ഭദ്രാസന യൂത്ത് ലീഗ് ട്രഷറർ ജോതം സൈമൺ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഭദ്രാസന ചുമതല ഏറ്റെടുത്തതിന് ശേഷം ആദ്യമായി ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിച്ചേർന്ന തിരുമേനി ഡിസംബർ 30 ഞായറാഴ്ച രാവിലെ എട്ടരക്ക് നടക്കുന്ന വിശുദ്ധ കുർബാനക്ക് മുഖ്യ കാർമീകത്വം വഹിക്കും. ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ നടക്കുന്ന പുതുവത്സര ശുശ്രുഷകൾക്കും തിരുമേനി നേത്യത്വം നൽകും.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam