ഡാളസ് : ഇന്ത്യ കൽച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ 2025 -2026 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വരണാധികളായ ഷിജു എബ്രഹാം, രമണി കുമാർ, ജേക്കബ് സൈമൺ എന്നിവരാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്.
പുതിയ ഭാരവാഹികൾ റോയ് കൊടുവത്ത് പ്രസിഡന്റ്, മാത്യു നൈനാൻ വൈസ് പ്രസിഡന്റ്, തോമസ് ഈശോ സെക്രട്ടറി, സിജു വി. ജോർജ് -ജോയിന്റ് സെക്രട്ടറി, നെബു കെ. കുര്യാക്കോസ് - ട്രഷറർ, പി.റ്റി. സെബാസ്റ്റ്യൻ -ജോയിന്റ് ട്രഷറർ, ബോർഡ് ഓഫ് ഡയറക്ടർസ് ഷിജു എബ്രഹാം, ജേക്കബ് സൈമൺ, ടോമി നെല്ലവേലിൽ, ഷിബു ജെയിംസ്, ഡാനിയേൽ കുന്നേൽ, പ്രദീപ് നാഗനൂലിൽ, മഞ്ജിത് കൈനിക്കര, ദീപക് നായർ, ബേബി കൊടുവത്ത് എന്നിവർ അടങ്ങിയ 15 അംഗ കമ്മറ്റിയാണ് നിലവിൽ വന്നത്. തങ്ങളിൽ അർപ്പിതമായ കടമകൾ ആത്മാർത്ഥമായി പരമാവധി നിറവേറ്റുമെന്ന് പുതിയ ഭാരവാഹികൾ പ്രതിജ്ഞയെടുത്തു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്