നോർത്ത് അമേരിക്കൻ സി.എസ്.ഐ. ഫാമിലി & യൂത്ത് കോൺഫറൻസ്: തീം പ്രകാശനം ചെയ്തു

NOVEMBER 27, 2025, 1:49 AM

ഫാർമേഴ്‌സ് ബ്രാഞ്ച്, ടെക്‌സസ് : നോർത്ത് അമേരിക്കയിലെ 35 -ാമത് സി.എസ്.ഐ. ഫാമിലി & യൂത്ത് കോൺഫറൻസിന്റെ (ജൂലൈ 2026) ഔദ്യോഗിക തീം 'ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ. ചർച്ചിൽ' നടന്ന പ്രത്യേക ശുശ്രൂഷയിൽ പ്രകാശനം ചെയ്തു. 'Grow and Bridge Generations in Christ' (ക്രിസ്തുവിൽ തലമുറകളെ വളർത്തുക, ബന്ധിപ്പിക്കുക) എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രധാന വിഷയം.

സി.എസ്.ഐ. മധ്യ കേരളാ ഡയോസിസ് ബിഷപ്പ് റൈറ്റ്. റവ. ഡോ. സാബു കെ. ചെറിയാൻ പ്രസ്തുത ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.


vachakam
vachakam
vachakam

സെന്റ് ആൻഡ്രൂസ് എപ്പിസ്‌കോപ്പൽ ചർച്ച് പ്രീസ്റ്റ് റവ. റോയ് എ. തോമസ്, സെന്റ് ലൂക്ക്‌സ് എപ്പിസ്‌കോപ്പൽ ചർച്ച് പ്രീസ്റ്റ് റവ. ജോർജ് ജോസഫ്, ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ. ചർച്ച് പാസ്റ്റർ എമറിറ്റസ് റവ. ഡോ. മാധവരാജ് സാമുവേൽ, സി.എസ്.ഐ. കോൺഗ്രിഗേഷൻ ഓഫ് ഡാളസ് പ്രെസ്ബിറ്റർ ഇൻചാർജ് റവ. റീജീവ് സുഗു എന്നിവർ ഉൾപ്പെടെ നിരവധി വൈദികർ ചടങ്ങിൽ പങ്കെടുത്തു.

ബിഷപ്പ് ചെറിയാൻ തന്റെ പ്രസംഗത്തിൽ തലമുറകൾ തമ്മിലുള്ള വിശ്വാസ ബന്ധങ്ങളെ പരിപോഷിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.


vachakam
vachakam
vachakam

സഹവിശ്വാസത്തിന്റെ പ്രതീകമായി സി.എസ്.ഐ. കോൺഗ്രിഗേഷൻ ഓഫ് ഡാളസിലെ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

ബിഷപ്പും മറ്റ് സംഘാടകരും ചേർന്ന് തീം അടങ്ങിയ ബാനർ അൾത്താരയിൽ വെച്ച് ഔദ്യോഗികമായി പ്രകാശനം ചെയ്തു.


vachakam
vachakam
vachakam

ബിഷപ്പ് ചെറിയാനെയും കൊച്ചമ്മയെയും ആദരിക്കുന്ന ചടങ്ങും നടന്നു.

യുവജനങ്ങളുടെയും കുടുംബങ്ങളുടെയും ആത്മീയ അടിത്തറ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ഈ കോൺഫറൻസ് 20 വർഷത്തിനു ശേഷമാണ് ഡാളസിൽ വെച്ച് നടക്കുന്നത്.


കൂടുതൽ വിവരങ്ങൾക്കായി വെബ്‌സൈറ്റ്: www.csinaconference.com

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam