ഓട്ടോ മൈബൈല്‍ രംഗത്ത് മറ്റൊരു കുതിപ്പിനൊരുങ്ങി ഇലോണ്‍ മസ്‌ക്. ചക്രമോ സ്റ്റിയറിംഗോ എന്തിനേറെ ഡ്രൈവറോ ഇല്ലാത്ത വാഹനം അവതരിപ്പിച്ചിരിക്കുകയാണ് ടെസ്ല. സൈബര്‍ക്യാമ്പ് എന്ന് പേരിട്ടിരിക്കുന്ന റോബോ ടാക്‌സിയാണ് ലോകത്തിന് മസ്‌ക് പരിചയപ്പെടുത്തിയിരിക്കുന്നത്.
കാലിഫോര്‍ണിയയിലെ ബര്‍ബാങ്കില്‍ നടന്ന കാര്‍ നിര്‍മ്മാതാക്കളുടെ പരിപാടിയില്‍ സ്റ്റേജിലേക്കുള്ള വഴിയിലേക്ക് റോബാ ടാക്‌സി ഓടിച്ച് മാസായാണ് മസ്‌ക് പരിപാടിക്കെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മുകളിലേക്ക് തുറക്കുന്ന വാതിലുകളും രണ്ട് പേര്‍ക്ക് യാത്ര ചെയ്യാനും സാധിക്കും. മനുഷ്യന്‍ ഓടിക്കുന്ന വാഹനങ്ങളേക്കാള്‍ 20 മടങ്ങ് വരെ സുരക്ഷിതമാണെന്നും മസ്‌ക് അവകാശപ്പെട്ടു. സിറ്റി ബസുകള്‍ക്ക് ഒരു മൈല്‍ സഞ്ചരിക്കാന്‍ ഒരു ഡോളര്‍ ചെലവിടേണ്ടി വന്നാല്‍ സൈബര്‍ ടാക്‌സിക്ക് 0.20 ഡോളര്‍ ചെലവ് മാത്രമേ വരൂവെന്ന് ഇലോണ്‍ മസ്‌ക് ഉദാഹരണ സഹിതം വ്യക്തമാക്കുന്നു. വയര്‍ലെസായി വാഹനം ചാര്‍ജ് ചെയ്യാം. 2026-ഓടെ വ്യവസായിക ഉത്പാദനം ആരംഭിക്കുമെന്ന് മസ്‌ക് അറിയിച്ചു. 30,000 ഡോളര്‍ (25,21,400 രൂപ) ആയിരിക്കും സൈബര്‍ക്യാമ്പിന്റെ വില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്